Film News

രാജാക്കന്മാരും ബാദ്ഷകളും സുല്‍ത്താനും ഉള്ളടത്തോളം ബോളിവുഡ് മുങ്ങിക്കൊണ്ടിരിക്കും; ഷാരുഖിനും സല്‍മാനുമെതിരെ വിവേക് അഗ്‌നിഹോത്രി

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. രാജാക്കന്മാരും ബാദ്ഷകളും സുല്‍ത്താനും ഒക്കെ ഉള്ളടത്തോളം ബോളിവുഡ് മുങ്ങിക്കൊണ്ടിരിക്കുമെന്നാണ് വിവേക് ട്വീറ്റ് ചെയ്തത്. ബിബിസിയുടെ 'ഷാരൂഖ് ഖാന്‍ എന്തുകൊണ്ട് ബോളിവുഡിലെ രാജാവായി നില്‍ക്കുന്നു' എന്ന വാര്‍ത്തയ്ക്ക് പ്രതികരണമറിയിച്ചായിരുന്നു ട്വീറ്റ്.

'ബോളിവുഡില്‍ രാജാക്കന്മാരും ബാദ്ഷാമാരും സുല്‍ത്താന്മാരും ഉള്ളിടത്തോളം കാലം അത് മുങ്ങിക്കൊണ്ടിരിക്കും. ജനങ്ങളുടെ കഥകളുള്ള ജനങ്ങളുടെ വ്യവസായമാക്കണം ബോളിവുഡിനെ, അപ്പോള്‍ അത് ആഗോള ചലച്ചിത്ര വ്യവസായത്തെ നയിക്കും', എന്നാണ് വിവേക് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തത്.

ദ കശ്മീര്‍ ഫയല്‍സ് എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനാണ് വിവേക് അഗ്‌നിഹോത്രി. അനുപം ഖേര്‍, മിഥുന്‍ ചക്രബര്‍ത്തി, പല്ലവി ജോഷി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ചിത്രം ബിജെപി പ്രൊപ്പഗാണ്ടയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഡല്‍ഹി ഫയല്‍സാണ് വിവേക് അഗ്‌നിഹോത്രിയുടെ അടുത്ത ചിത്രം.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT