Film News

ഐശ്വര്യ, വിശാലിന് നായികയാകുന്നത് മുഴുനീള ആക്ഷന്‍ സിനിമയില്‍

THE CUE

ഐശ്വര്യാ ലക്ഷ്മി നായികയാകുന്ന വിശാല്‍ ചിത്രം ആക്ഷന്‍ തമിഴിലെ മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലെത്തിയിരിക്കുയാണ് മലയാളി നായിക ഐശ്വര്യ ലക്ഷ്മി.

ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു മുഴു നീള ആക്ഷന്‍ സിനിമ ചിത്രീകരിക്കപ്പെടുന്നതെന്നും അത് കൊണ്ടാണ് ചിത്രത്തിന് അനുയോജ്യമായ 'ആക്ഷന്‍' എന്ന് പേര് നല്‍കിയതെന്നും അണിയറക്കാര്‍ വെളിപ്പെടുത്തുന്നു.

വിശാല്‍ മിലിട്ടറി കമാന്‍ഡോ ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് . ഒരു അന്വേഷണാര്‍ത്ഥം ലോകം ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന ഈ കഥാപാത്രത്തിന് ആക്ഷന്‍ , ചേസിങ് തുടങ്ങിയവയും സാഹസികമായ സംഘട്ടന രംഗങ്ങളുമാണ് സ്റ്റണ്ട് മാസ്റ്റര്‍മാരായ അന്‍ബറിവ് ഒരുക്കിയത്.

അസര്‍ ബൈസാന്‍ , കേപ്പഡോഷ്യ , ഇസ്താന്‍ബുള്‍ ,തായ്ലന്‍ഡിലെ ക്രാബി ദ്വീപുകള്‍ ,ബാങ്കോക്ക് തുടങ്ങിയ വിദേശ ലൊക്കേഷനുകളിലും ഇന്ത്യയില്‍ ജയ്പൂര്‍ , ഋഷികേശ് ,ഡെറാഡൂണ്‍ ,,ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് . തമന്നയും നായികയാണ്. ട്രൈഡണ്ട് ആര്‍ട്ട്‌സിന്റെ ബാനറില്‍ ആര്‍ .രവീന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത് .

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT