Film News

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

വർഷങ്ങൾക്ക് ശേഷം തമിഴ് നാട്ടിൽ റിലീസ് ചെയ്യാനായി നിർമാതാവ് വിശാഖ് സുബ്രമണ്യം 15 കോടി ആവശ്യപ്പെട്ടെന്ന് തമിഴ് സിനിമ നിര്‍മാതാവ് ജി ധനഞ്ജയന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത്. മഞ്ഞുമ്മൽ ബോയ്‌സിനേക്കാൾ നല്ല സിനിമയാണിതെന്നും വിശാഖ് പറഞ്ഞതായി ധനഞ്ജയന്‍ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സിന് 13- 14 കോടി രൂപയാണ് തമിഴ് നാട്ടിൽ നിന്നും ഷെയർ ലഭിച്ചത്. ഇതിന് 15 കോടി തന്നാല്‍ നല്‍കാമെന്ന് പറഞ്ഞെന്നും വിസില്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിൽ ജി ധനഞ്ജയന്‍ പറഞ്ഞു.

ജി ധനഞ്ജയന്‍ പറഞ്ഞത് :

മഞ്ഞുമ്മല്‍ ബോയ്‌സ് വമ്പൻ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നത്. അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് തമിഴിനാട്ടില്‍ ചിത്രം റിലീസ് ചെയ്യാം എന്നു കരുതി ഞാന്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ വിളിക്കുന്നത്. സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ന്യായമായ തുക പറയുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ മികച്ച പടമാണ് എന്നായിരുന്നു വിശാഖ് എന്നോട് പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സിന് 13- 14 കോടി രൂപയാണ് ഷെയർ നേടിയത്. ഇതിന് 15 കോടി തന്നാല്‍ നല്‍കാമെന്ന് പറഞ്ഞു. മലയാളത്തില്‍ പറഞ്ഞത് കൊണ്ട് ആദ്യം എനിക്ക് മനസിലായില്ല. 15 ആണോ 1.5 ആണോ എന്ന് ഞാന്‍ വീണ്ടും എടുത്ത് ചോദിച്ചു. 15 കോടിയാണ് എന്ന് പറഞ്ഞു. ആരെങ്കിലും 15 കോടി തന്നാല്‍ നിങ്ങൾ കൊടുത്തേക്കാന്‍ പറഞ്ഞു ഞാന്‍ ഫോൺ വച്ചു.

ഈ കാര്യം എന്റെ ഡിസ്ട്രിബ്യഷൻ‌ ടീമിനോട് സംസാരിച്ചപ്പോള്‍ അവര്‍ എന്നോട് ചോദിച്ചത് സാറിന് വട്ടാണോ എന്നാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് പറയുന്നത് ഒരു മാജിക്കായിരുന്നു. മറ്റൊരു സിനിമയ്ക്ക് അതെങ്ങനെയാണ് നേടാനാവുക. തമിഴ് നാട്ടിലെ കാര്യമാണ് പറഞ്ഞത്. ആ സിനിമയുടെ വിജയം കണ്ട് എല്ലാ പടവും വാങ്ങാന്‍ നിന്നാല്‍ ശരിയാവില്ല. പ്രേമലു ചിത്രത്തിന് 2-3 കോടിയാണ് ഷെയർ ലഭിച്ചത്. മൊത്തം അഞ്ച് കോടിയില്‍ അധികമാണ് നേടിയത്. ഇവര്‍ 15 കോടിയാണ് ചോദിച്ചത്. പലരും ചോദിച്ചിരുന്നു. 15 കോടിയായതിനാല്‍ ആരും എടുത്തില്ല. അവസാനം ചിത്രം ഫ്രീ റിലീസ് ചെയ്യുകയായിരുന്നു. 50 ലക്ഷമാണ് വർഷങ്ങൾക്ക് ശേഷം ഷെയർ നേടിയത്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT