Film News

കരുതലോ അതോ മാസ്ക് ഇല്ലാഞ്ഞിട്ടോ? ഹെൽമെറ്റ് ധരിച്ച് 'മാസ്റ്റർ' കാണാനെത്തിയ പ്രേക്ഷകന്റെ ചിത്രം വൈറലാകുന്നു

'മാസ്റ്റർ' കാണാൻ തിയറ്ററിൽ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രേക്ഷകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പതിനൊന്ന് മാസങ്ങൾക്ക് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജാ​ഗ്രതയോടെ സിനിമ കാണാനെത്തുകയാണ് പ്രേക്ഷകർ. ഇതിനിടയിലാണ് ഹെൽമറ്റ് വെച്ച് സിനിമ കാണുന്ന പ്രേക്ഷകന്റെ ചിത്രം ശ്രദ്ധ നേടുന്നത്. മാസ്ക് നിർബന്ധമാക്കിയ തിയറ്ററിനുള്ളിൽ മാസ്ക്കില്ലാതെ എത്തിയതാവാം ഹെൽമെറ്റ് വെയ്ക്കാൻ കാരണമെന്നാണ് ചിത്രം കണ്ട ചിലരുടെ കണ്ടെത്തൽ. കൊവിഡിൽ കൂടുതൽ മുൻകരുതൽ എന്നവണ്ണം ആവാം ഹെൽമെറ്റ് വെച്ചതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

ചിത്രം കേരളത്തിലെ തിയറ്ററിൽ നിന്നാണെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. മാസ്റ്റർ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയിലെ ചിത്രമാണെന്നും പോസ്റ്റുകളിൽ പറയുന്നു. തിയറ്ററുകളിൽ 50 ശതമാനം സീറ്റുകളിലേ കാണികളെ അനുവദിക്കൂ എങ്കിലും തിരക്കേറിയ ഇടങ്ങളിൽ മാസ്കിനു പുറമെ ഷീൽഡ് കൂടി ചിലർ ധരിക്കുന്നുണ്ട്. കൊവിഡ് ഭീതിക്കിടയിലും ആരവങ്ങളോടും ആർപ്പുവിളികളോടും കൂടിയാണ് കേരളത്തിലെ അടക്കം വിജയ് ആരാധകർ 'മാസ്റ്ററി'നെ വരവേറ്റത്. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലായിരുന്നു പ്രദർശനം.

യുഎഇ ഉൾപ്പടെ ചില ഇടങ്ങളിൽ ജനുവരി 12നായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം. തമിഴ്നാട്ടിൽ ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് തന്നെ ആദ്യ ഷോ തുടങ്ങിയിരുന്നു. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു തമിഴ്നാട്ടിലെ വിജയ് ആരാധകർ. കഴിഞ്ഞ ഏപ്രിൽ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. സിനിമാ മേഖല മുന്നോട്ട് വച്ച ഉപാധികൾ സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് കേരളത്തിലെ തിയറ്ററുകളിൽ 'മാസ്റ്റർ' പ്രദർശനത്തിനെത്തിയത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT