Film News

'ദര്‍ശനാ.. നിങ്ങളിലേക്ക് എത്തിക്കാന്‍ കാത്തിരുന്നത് രണ്ട് വര്‍ഷം'; നന്ദി അറിയിച്ച് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിലെ ആദ്യ ഗാനം 'ദര്‍ശന'ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദി അറിയിച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. ഗാനത്തിന് ലഭിച്ച സ്‌നേഹം നിറഞ്ഞ പ്രതികരണത്തിന് ഒരുപാട് നന്ദി എന്നാണ് വിനീത് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഹിഷാമിന്റെ വീട്ടിലെ ഒരു ചെറിയ സ്റ്റുഡിയോയില്‍ വെച്ച് 2019 ജൂലൈയിലാണ് ദര്‍ശന എന്ന ഗാനം കംപോസ് ചെയ്യുന്നത്. ഹൃദയത്തിന് പിന്നില്‍ ഒരുപാട് ടെക്‌നീഷ്യന്‍സും സംഗീതജ്ഞരും പ്രവര്‍ത്തിച്ചിട്ടുണ്ട്. മനസില്‍ എന്നും സൂക്ഷിക്കാന്‍ പാകത്തിന് ഒരു മനോഹരമായ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കണം എന്നാണ് ഞങ്ങള്‍ എല്ലാവരും ആഗ്രഹിച്ചതെന്നും വിനീത് പറയുന്നു.

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍:

'ഞങ്ങളുടെ ഗാനത്തിന് ലഭിച്ച സ്‌നേഹം നിറഞ്ഞ പ്രതികരണങ്ങള്‍ക്ക് ഒരുപാട് നന്ദി. ഹിഷാമിന്റെ വീട്ടിലെ ഒരു ചെറിയ സ്റ്റുഡിയോയില്‍ വെച്ച് 2019 ജൂലൈയിലാണ് ദര്‍ശന എന്ന ഗാനം കംപോസ് ചെയ്യുന്നത്. അന്ന് ഹിഷാം ദര്‍ശന എനിക്ക് പാടി കേള്‍പ്പിച്ച ആ മനോഹരമായ നിമിഷം ഞാനിപ്പോഴും ഓര്‍ക്കുന്നു. ഏകദേശം 2 വര്‍ഷവും മൂന്ന് മാസവുമാണ് ഞങ്ങള്‍ ഈ ഗാനം പുറത്തുവിടാനായി കാത്തിരുന്നത്. ഹൃദയത്തിന് പിന്നില്‍ ഒരുപാട് ടെക്‌നീഷ്യന്‍സും സംഗീതജ്ഞരും പ്രവര്‍ത്തിച്ചിട്ടുണ്ട്. മനസില്‍ എന്നും സൂക്ഷിക്കാന്‍ പാകത്തിന് ഒരു മനോഹരമായ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കണം എന്നാണ് ഞങ്ങള്‍ എല്ലാവരും ആഗ്രഹിച്ചത്. ഞങ്ങളുടെ ഈ സിനിമയ്ക്ക്...ഹൃദയത്തിന് ഞങ്ങള്‍ എല്ലാം നല്‍കിയിട്ടുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തണം. ദൈവം സഹായിച്ച് ജനുവരിയില്‍ ഓഡിയോ കാസറ്റ് പുറത്തിറങ്ങും. സിനിമയും ജനുവരിയിലാണ് റിലീസ്. അതുവരെ ഞങ്ങളുടെ ഹൃദയത്തിലെ ചില നിമിഷങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ പങ്കുവെക്കുന്നതായിരിക്കും.

ദര്‍ശന കേള്‍ക്കാന്‍ നല്ല ക്വാളിറ്റിയുള്ള ഹെഡ് ഫോണും സ്പീക്കറും ഉപയോഗിക്കണം. ഹിഷാമിന്റെയും സോങ്ങ് മിക്‌സിങ്ങ് എഞ്ചിനീയര്‍മാരുടെയും, ഓഡിയോഗ്രാഫര്‍മാരുടെയും എല്ലാം കഠിന പ്രയത്‌നം അതിന് പിന്നിലുണ്ട്. എല്ലാവര്‍ക്കും ഒരു മികച്ച അനുഭവം ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദി.'

അരുണ്‍ ആലാട്ടാണ് ദര്‍ശന എന്ന ഗാനത്തിന്റെ രചയ്താവ്. ഹിഷാം അബദുള്‍ വഹാബും ദര്‍ശന രാജേന്ദ്രനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹിഷാം തന്നെയാണ് ഹൃദയത്തിന്റെ സംഗീത സംവിധായകനും. പ്രണവ് മോഹന്‍ലാലല്‍ നായകനായ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT