Film News

'വിജയാനന്ദ്'; ബയോപിക്കുമായി വി.ആര്‍.എല്‍ ഫിലിം പ്രൊഡക്ഷന്‍സ്

ഇന്ത്യന്‍ ബിസിനസ്മാന്‍ വിജയ് ശങ്കരേശ്വരിന്റെ ജീവിത കഥ സിനിമയാകുന്നു. വിജയാനന്ദ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വി ആര്‍ എല്‍ ഫിലിം പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. വി ആര്‍ എല്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണിത്.

കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ' ട്രങ്ക് എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റിഷിക ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്.

'ട്രങ്ക്' എന്ന ചിത്രത്തിലെ നായകനായ നിഹാലാണ് ചിത്രത്തില്‍ വിജയ് ശങ്കരേശ്വരായി വേഷമിടുന്നത്. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രന്‍, പ്രകാശ് ബെലവാടി, അനീഷ് കുരുവിള, സിരി പ്രഹ്ലാദ്,ഭരത് ബൊപ്പണ്ണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സംഭാഷണം-രഘു നടുവില്‍. ഛായാഗ്രഹണം-കീര്‍ത്തന്‍ പൂജാരി. നൃത്തസംവിധാനം- ഇമ്രാന്‍ സര്‍ധാരിയ, എഡിറ്റര്‍- ഹേമന്ത് കുമാര്‍.പ്രകാശ് ഗോകക്ക്,മേക്കപ്പ് ആന്റ് സ്റ്റൈലിംഗ് ആര്‍ട്ടിസ്റ്റ്. പി ആര്‍ ഒ-എ എസ് ദിനേശ്, ശബരി.

തിയറ്ററില്‍ പോകുന്നത് കൂടുതലും സാധാരണക്കാരാണ്, ഫിലിം ബഫുകള്‍ കാണുന്നത് ടെലഗ്രാമിലൂടെയാണ്: കൃഷാന്ത്

കമൽഹാസനൊപ്പം സിനിമ ചെയ്യും, എന്നാൽ സംവിധായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ല: രജനികാന്ത്

സൂപ്പർഹ്യൂമൻ കഥാപാത്രങ്ങളെ ചെയ്യാൻ എനിക്ക് ഒരു മടിയുണ്ട്,റിലേറ്റബിളായ കഥാപാത്രങ്ങൾ ചെയ്യുവാനാണ് എളുപ്പം: ആസിഫ് അലി

'മാ വന്ദേ'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ

ചെറുപ്പം മുതലേ നിറത്തിന്‍റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്: ചന്തു സലിം കുമാര്‍

SCROLL FOR NEXT