Film News

ആദ്യ സിനിമയുടെ തിരക്കഥ എഴുതുമ്പോൾ വിജയ് ആയിരുന്നു മനസിൽ: മിഷ്കിൻ

ആദ്യ സിനിമയുടെ തിരക്കഥയെഴുതുമ്പോൾ നടൻ വിജയ് ആയിരുന്നു തന്റെ മനസിലെന്ന് സംവിധായകൻ മിഷ്കിൻ. 'ചിത്തിരം പേസുതടി'യാണ് മിഷ്‌കിന്റെ ആദ്യ ചിത്രം. വിജയിയെ പ്രശംസിച്ച് കൊണ്ടുള്ള മിഷ്‌കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിൽ, വേദനകൾ സഹിച്ചും സിനിമയിലെ ഡാൻസ് രംഗങ്ങളും സംഘട്ടന രംഗങ്ങളും ചെയ്യാൻ മടിയില്ലാത്ത വിജയുടെ അർപ്പണബോധത്തെ മിഷ്കിൻ പ്രശംസിച്ചു.

"ഞാൻ എന്തുകൊണ്ടാണ് വിജയെ ഒഴിവാക്കുന്നതെന്ന് അദ്ദേഹം ഒരിക്കൽ എന്നോട് ചോദിച്ചു. ഞാൻ നല്ലൊരു കഥയുമായി വരും. അന്ന് നമുക്ക് കൂടുതൽ സംസാരിക്കാമെന്ന് ഞാൻ മറുപടി നൽകി. അദ്ദേഹം കീഴടക്കിയ ഉയരങ്ങളിൽ എനിക്ക് അതിശയമില്ല. സുഖമില്ലാതിരിന്നിട്ടും ഫൈറ്റുകൾ ചെയ്യുന്ന അദ്ദേഹത്തിന്റെ ആത്മാർത്ഥത ഞാൻ കണ്ടിട്ടുണ്ട്. ആ അർപ്പണമനോഭാവമാണ് അദ്ദേഹത്തെ ഇന്ന് കാണുന്ന താരമാക്കിയത്." മിഷ്കിൻ പറയുന്നു.

ആദ്യ ചിത്രമായ 'ചിത്തിരം പേസുതടി'യുടെ പ്രിവ്യു വിജയ് കണ്ടിരുന്നു. അദ്ദേഹത്തിന് വേണ്ടി ഇത്തരത്തിലുള്ള ഒരു സിനിമ ചെയ്യുമോ എന്ന് ചോദിച്ചിരുന്നു. സിനിമയുടെ ആദ്യ ആലോചനകളിൽ വിജയ് ആയിരുന്നു മനസിലെന്ന് അപ്പോൾ മറുപടി നൽകി, മിഷ്കിൻ പറഞ്ഞു.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ബീസ്റ്റിന്റെ' റിലീസിനായി വിജയ് ആരാധകർ കാത്തിരിക്കുകയാണ്. ചിത്രം ഏപ്രിൽ 13 അല്ലെങ്കിൽ 14ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മാർച്ച് 20ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. അനിരുദ്ധ് കംപോസ് ചെയ്ത ചിത്രത്തിലെ 'അറബിക് കുത്ത്' എന്ന പാട്ട് മാത്രമാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. അത് ഇതിനോടകം 140 മില്യൺ കടന്ന് യൂട്യൂബിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT