Film News

‘അതിഥിയല്ല’; മുണ്ടുടുത്ത് നൃത്തം ചെയ്ത് സേതുപതി

THE CUE

വിജയ് സേതുപതി ആദ്യമായി മലയാളത്തിലഭിനയിക്കുന്ന ‘മാര്‍ക്കോണി മത്തായി’യിലെ ‘എന്നാ പറയാനാ എന്ന് തുടങ്ങുന്ന പാട്ടിന്റെ റീമിക്‌സ് വെര്‍ഷന്‍ റിലീസ് ചെയ്തു. മുണ്ടും ജുബ്ബയും ധരിച്ച് മലയാള താരങ്ങള്‍ക്കൊപ്പം വിജയ് സേതുപതി നൃത്തം വെയ്ക്കുന്ന പാട്ടാണ് റിലീസ് ചെയ്തത്.

ജയറാം നായകനാകുന്ന ചിത്രത്തില്‍ ജോസഫിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് നായിക. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാവരും ഗാനരംഗത്തില്‍ സേതുപതിയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ട്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. അജ്യ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്ത് നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള റോളിലാണ് സേതുപതി. മത്തായി എന്ന സെക്യുരിറ്റി ജീവനക്കാരന്റെ റോളിലാണ് ജയറാം. സ്വന്തം പേരില്‍ തന്നെയാണ് സേതുപതിയുടെ കഥാപാത്രമെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്തത്.

മുന്‍നിര മ്യൂസിക് ലേബലായ സത്യം ഓഡിയോസ് സത്യം സിനിമാസ് എന്ന ഫിലിം ബാനറില്‍ നിര്‍മ്മാണ വിതരണ രംഗത്ത് പ്രവേശിക്കുന്ന ചിത്രവുമാണ് മാര്‍ക്കോണി മത്തായി. രാജേഷ് മിഥിലയും സനില്‍ കളത്തിലും ചേര്‍ന്നാണ് തിരക്കഥ. ഹരീഷ് കണാരന്‍, നെടുമുടി വേണു, സിദ്ധാര്‍ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്.

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT