Film News

തീയറ്ററുകളിൽ കാണികൾ വേണം, 'മാസ്റ്റർ' റിലീസിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് നടൻ വിജയ്

'മാസ്റ്റർ' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടൻ വിജയ് തമിഴ്‍നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചു. സംസ്ഥാനത്തെ തീയറ്ററുകൾ പഴയതുപോലെ തുറന്നുപ്രവർത്തിക്കണമെന്നും പരമാവതി കാണികളെ അനുവധിക്കണമെന്നും വിജയ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എടപ്പാടി പളനിസ്വാമിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‍ച. വിജയ്‍യോ മുഖ്യമന്ത്രിയോ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല. ജനുവരിയിൽ പൊങ്കൽ റിലീസായി 'മാസ്റ്റർ' എത്തുമെന്നാണ് സൂചന.

സർക്കാർ അനുമതി ലഭിച്ചാൽ ജനുവരിയിൽ മാസ്റ്റർ റിലീസിനൊപ്പം കേരളത്തിലെ തീയറ്ററുകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ 'ബിഗിൽ' കേരളത്തിലെത്തിച്ചതും ഇവർ തന്നെയായിരുന്നു.

'കൈതി'ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'മാസ്റ്റർ'. വിയയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മാളവിക മോഹനൻ ആണ് നായിക. ആൻഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസർ, അർജുൻ ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ് ചിത്രം നിർമ്മിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും അനിരുദ്ധ രവിചന്ദർ സംഗീതവും നിർവഹിക്കുന്നു.

Vijay meets Tamil Nadu CM Edappadi Palanisamy before 'Master' release

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

SCROLL FOR NEXT