Film News

ദളപതിക്കൊപ്പം, ഒരു പാർ‍‌ട്ടിയിലും അം​ഗമാകില്ലെന്ന് വിജയ് ആരാധകർ

പാർട്ടി രൂപീകരണ വിവാദങ്ങൾക്കിടയിൽ മധുരെെയിൽ വിജയ് ആരാധകരുടെ സമ്മേളനം. 'ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയെ മുൻനിർത്തിയാണ് സമ്മേളനം സംഘടിപ്പിച്ചത്. വിജയ്ക്ക് കളങ്കം വരുത്തുന്ന പ്രവൃത്തികൾ തങ്ങളുടെ ഭാ​ഗത്തുനിന്നും ഉണ്ടാകില്ലെന്നും, ഒരു രാഷ്‌ട്രീയ പാർട്ടിയിലും അം​ഗത്വമെടുക്കില്ലെന്നും ആരാധകർ പ്രതിജ്ഞ ചെയ്തു. വിജയ് യുടെ പിതാവ് സ്വന്തം പിതാവിനെപ്പോലെയാണ്, എങ്കിലും വിജയ് യുടെ നേതൃത്വത്തിൽ അല്ലാത്ത ഒരു പാർ‍‌ട്ടിയിലും ഭാ​ഗമാകില്ലെന്ന് അവർ വ്യക്തമാക്കി.

പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, തന്റെ ചിത്രങ്ങളോ, പേരോ പ്രചരണത്തിനായി ഉപയോ​ഗിച്ചാൽ അതിനെ നിയമപരമായി നേരിടുമെന്നുമായിരുന്നു വിജയ് ആരാധകർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെയാണ് വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍. മകനുമായി ശത്രുതയില്ല, മകന്റെ ആരാധകരുടെ ആഗ്രഹപ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണമെന്നാണ് എസ്.എയുടെ വാദം.വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണെന്നും താന്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയെ മകന്‍ തള്ളിപ്പറയില്ലെന്നും അത്തരമൊരു പ്രസ്താവന വിജയ്‌യുടേത് അല്ലെന്നും ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു

1993ല്‍ 'രസിഗര്‍ മന്‍ട്രം' എന്ന പേരില്‍ വിജയ് ആരാധകരുടെ സംഘടന രൂപീകരിച്ചത് താനാണ്. ഇത് വിജയ് ആവശ്യപ്പെട്ടിട്ടല്ല. അത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 'മക്കള്‍ ഇയക്ക'മായി മാറി. പൊതുപ്രവര്‍ത്തനം നടത്തുന്ന ഈ സംഘടനക്ക് അംഗീകാരമുണ്ടാകണമെന്ന ലക്ഷക്കണക്കിന് വിജയ് ആരാധകരുടെ ആഗ്രഹത്താലാണ് രാഷ്ട്രീയ കക്ഷിയായതെന്നും എസ്. എ പറഞ്ഞിരുന്നു. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തണമെന്ന നിലപാട് ഒരു വിഭാഗം ആരാധകര്‍ക്കുണ്ട്. അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്‌ എത്തുമെന്ന പ്രതീക്ഷയിൽ ഫാൻസ് പ്രചരണവും നടത്തിയിരുന്നു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT