പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് വിജയ് ആരാധകൻ, തീരുമാനവുമായി മുന്നോട്ട് തന്നെയെന്ന് എസ്.എ ചന്ദ്രശേഖര്‍

പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് വിജയ് ആരാധകൻ, തീരുമാനവുമായി മുന്നോട്ട് തന്നെയെന്ന് എസ്.എ ചന്ദ്രശേഖര്‍

Published on

'ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റർ ചെയ്യാൻ വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയതുമുതൽ വിഷയത്തിൽ വിവാദങ്ങളും ശക്തമാവുകയാണ്. പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റായി പരാമർശിക്കപ്പെട്ട പദ്മനാഭൻ ആരാണെന്ന സംശമാണ് ഏറ്റവും ഒടുവിലായി ഉയർന്നത്. സ്വകാര്യ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതിന് മറുപടി നൽകുകയാണ് എസ്.എ.

പദ്മാനഭൻ ഒരു വിജയ് ആരാധകനാണെന്നും ഒരു പാർട്ടി രജിസ്റ്റർ ചെയ്യുമ്പോൾ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരാളെ നിയമിക്കേണ്ടത് അനിവാര്യമാണെന്നും ചന്ദ്രശേഖര്‍ പറയുന്നു. എന്നാലിത് താൽകാലികമാണ്. പദ്മാനഭൻ വിശ്വസ്ഥനാണെന്നും യഥാർത്ഥ നേതാവ് ചുമതലയേൽക്കുമ്പോൾ അദ്ദേഹം സ്ഥാനമൊഴിയുമെന്നും എസ്.എ വ്യക്തമാക്കി.

പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, തന്റെ ചിത്രങ്ങളോ, പേരോ പ്രചരണത്തിനായി ഉപയോ​ഗിച്ചാൽ അതിനെ നിയമപരമായി നേരിടുമെന്നും വിജയ് മുന്നറിയിപ്പ് നൽകിയിരുന്നു. അച്ഛന്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കരുതെന്ന് ആരാധക സംഘടനയുടെ ഭാരവാഹികളോടും വിജയ് അറിയിച്ചിരുന്നു. എന്നാൽ വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെയാണ് അച്ഛന്‍. മകനുമായി ശത്രുതയില്ല, മകന്റെ ആരാധകരുടെ ആഗ്രഹപ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണമെന്നാണ് എസ്.എയുടെ വാദം.

പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് വിജയ് ആരാധകൻ, തീരുമാനവുമായി മുന്നോട്ട് തന്നെയെന്ന് എസ്.എ ചന്ദ്രശേഖര്‍
പാര്‍ട്ടിയുടെ പേരില്‍ വിജയ്‌യുമായി പോരിന് പിതാവ്, ചന്ദ്രശേഖറുമായി ഇക്കാര്യം വിജയ് സംസാരിക്കാറില്ലെന്ന് അമ്മ

1993ല്‍ 'രസിഗര്‍ മന്‍ട്രം' എന്ന പേരില്‍ വിജയ് ആരാധകരുടെ സംഘടന രൂപീകരിച്ചത് താനാണ്. ഇത് വിജയ് ആവശ്യപ്പെട്ടിട്ടല്ല. അത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 'മക്കള്‍ ഇയക്ക'മായി മാറി. പൊതുപ്രവര്‍ത്തനം നടത്തുന്ന ഈ സംഘടനക്ക് അംഗീകാരമുണ്ടാകണമെന്ന ലക്ഷക്കണക്കിന് വിജയ് ആരാധകരുടെ ആഗ്രഹത്താലാണ് രാഷ്ട്രീയ കക്ഷിയായതെന്നും എസ്. എ പറഞ്ഞിരുന്നു. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തണമെന്ന നിലപാട് ഒരു വിഭാഗം ആരാധകര്‍ക്കുണ്ട്. അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്‌ എത്തുമെന്ന പ്രതീക്ഷയിൽ ഫാൻസ് പ്രചരണവും നടത്തിയിരുന്നു.

logo
The Cue
www.thecue.in