Film News

തലയ്ക്ക് ചെറിയ വേദനയുണ്ട്, പക്ഷെ ഒരു ബിരിയാണിക്കും ഉറക്കത്തിനും പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും എനിക്കില്ല: വിജയ് ദേവരകൊണ്ട

കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ വിശദീകരണവുമായി നടൻ വിജയ് ദേവരകൊണ്ട. തലയ്ക്ക് ചെറിയ വേദനയുണ്ട്. എന്നാൽ നല്ലൊരു ബിരിയാണിയും സുഖമായൊരു ഉറക്കവും ലഭിച്ചാൽ അതുമാറുമെന്നും വിജയ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് നടൻ പ്രതികരിച്ചത്.

'ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. കാറിന് ആക്സിഡൻ്റ് ഉണ്ടായിരുന്നു, ഞങ്ങളെല്ലാം സുരക്ഷിതരാണ്. സ്‌ട്രെങ്ത് വര്‍ക്കൗട്ടും ചെയ്തു, ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ. തലയ്ക്ക് ചെറിയൊരു വേദനയുണ്ട്, പക്ഷേ ഹൈദരാബാദി ബിരിയാണിക്കും ഉറക്കത്തിനും പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും എനിക്കില്ല. അപകട വാർത്ത നിങ്ങളെ വിഷമിപ്പിക്കാതിരിക്കട്ടെ,' വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലേക്ക് സഞ്ചരിക്കവെ ദേശീയപാത 44 ഹൈവേയിൽ വെച്ചാണ് വിജയ്‌യുടെ കാർ അപകടത്തിൽപ്പെട്ടത്. യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാർ വിജയ് ദേവരകൊണ്ടയുടെ വാഹനത്തിൽ വന്ന് ഇടിച്ചതാണ് അപകടകാരണം. പരിക്കുകൾ ഒന്നുമില്ലാതെ നടനും കൂടെ ഉണ്ടായിരുന്നവരും സുരക്ഷിതരായി. ഇടിച്ച കാർ നിർത്താതെ പോയതിനെ തുടർന്ന് വിജയ്‌യുടെ ഡ്രൈവർ ലോക്കൽ പൊലീസിൽ പരാതി നൽകി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശേഷം വിജയ് ദേവരകൊണ്ട സുരക്ഷിതമായി ഹൈദരാബാദിൽ എത്തി. കഴിഞ്ഞ ദിവസമാണ് നടനും രശ്‌മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ചടങ്ങ് ആയിരുന്നു.

വിദേശ റിക്രൂട്ട്‌മെന്റില്‍ ഏകദിന ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവിന് തിരുവനന്തപുരത്ത് തുടക്കം

ആക്സസ്​ എബിലിറ്റീസ്​ എക്സ്​പോ 2025: കുട്ടികളുടെ വികസനവൈകല്യം തിരിച്ചറിയാം, ഈ ആപ്പുകളിലൂടെ

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ

കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് മരിച്ചത് 17 കുട്ടികള്‍; മരണകാരണം എന്ത്? ചുമ മരുന്ന് കൊലയാളിയായത് എങ്ങനെ?

ഇതൊരു പക്ക ഫൺ ഫാമിലി എന്റർടെയ്നർ, ഷറഫുദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന "പെറ്റ് ഡിറ്റക്ടീവ്" 16ന് തിയറ്ററുകളിൽ

SCROLL FOR NEXT