Film News

വൈറലായി വിജയ്‌യുടെ പുതിയ ഗെറ്റപ്പ്, മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് ദളപതി

തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് വിജയിയും. മഹേഷ് ബാബു തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് വീട്ടുമുറ്റത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും സുഹൃത്തുക്കളായ മറ്റു താരങ്ങളെ ചലഞ്ചില്‍ ഭാഗമാക്കുകയും ചെയ്തിരുന്നു. ജൂനിയര്‍ എന്‍ടിആര്‍, വിജയ്, ശ്രുതി ഹാസന്‍ എന്നിവരെയാണ് പിറന്നാള്‍ ദിനത്തില്‍ താരം ചലഞ്ചിനായി ക്ഷണിച്ചത്. ഏറ്റവും ഒടുവില്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് വിജയ്. മരത്തൈ നടുന്ന ചിത്രങ്ങള്‍ താരം ട്വിറ്ററിലൂടെ പങ്കുവെച്ചു. ചലഞ്ചില്‍ തന്നെയും ഉള്‍പ്പെടുത്തിയില്‍ സുഹൃത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്.

ജന്മദിനം ആഘോഷിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം ഉണ്ടാകില്ല. ഇതൊരു മാതൃകയാക്കി ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഇനിയും തുടരാന്‍ നമ്മളെല്ലാവരും ഒന്നായി പങ്കുചേരണമെന്നായിരുന്നു മഹേഷ് ബാബുവിന്റെ കുറിപ്പ്. ഹരിത ലോകത്തിലേക്കുള്ള ഒരു ചുവട്! എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു തൈ നടുന്ന വീഡിയോ താരം പങ്കുവെച്ചത്.

തന്നെയും ഇള്‍പ്പെടുത്തിയതിന് സന്തോഷമുണ്ടെന്നും ചലഞ്ചിന്റെ ഭാഗമാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ശ്രുതി ഹാസന്‍ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. മഹേഷ് ബാബുവിന്റെ ട്വീറ്റിന് വലിയ ആരാധക പിന്തുണയും ലഭിച്ചിരുന്നു. രാഷ്ട്രീയ നേതാവും തെലങ്കാന എം പിയുമായ സന്തോഷ് കുമാര്‍ ജെ ആണ് മഹേഷ് ബാബുവിനെ ചലഞ്ചിന്റെ ഭാഗമാക്കിയത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT