Film News

'എനിക്ക് ഏറ്റവും ഇഷ്ടം നിന്റെ കണ്ണിലെ ഈ മറുകാ; പ്രണയം നിറച്ച് മന്ദാകിനിയിലെ 'വിധുമുഖിയെ' ​ഗാനം

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മന്ദാകിനിയിലെ പ്രണയ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ​ഗണപതി അവതരിപ്പിക്കുന്ന സുജിത് വാസു എന്ന കഥാപാത്രവും അനാർക്കലിയുടെ അമ്പിളി എന്ന കഥാപാത്രവും തമ്മിലുള്ള പ്രണയമാണ് ​ഗാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിധുമുഖിയെ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും അനാർക്കലി മരിക്കാറും ചേർന്നാണ്. വെെശാഖ് സു​ഗുണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ബിബിൻ അശോകാണ്. കേരള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ ഒരു കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മെയ് 24 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

നവാഗതനായ വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് സംസാരിക്കുന്നത്. ചിത്രത്തിലെ ഹ്യൂമറിനെയും അൽത്താഫിന്റെയും അനാർകലിയുടേയും പ്രകടനത്തെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്. മലയാള സിനിമയിൽ ഫീമെയിൽ ക്യാരക്ടർ റോളുകൾ ഒന്നുമില്ല എന്ന പരിഭവം ചിത്രം തീർത്തു കൊടുത്തിട്ടുണ്ട് എന്നാണ് ചിത്രം കണ്ട ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തമാശയുടെ അകമ്പടിയോടെ ഒരു എന്റർടൈനർ സ്വഭാവത്തിലാണ് സിനിമ സഞ്ചരിക്കുന്നത്.

ഷെയിനിനൊപ്പമുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടാകയും എന്ന് സംശയിച്ചിരുന്നു, എന്നാൽ വളരെ ഡെഡിക്കേറ്റഡ് ആയ നടനാണ് ഷെയിൻ: ദിനേശ് പ്രഭാകർ

അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ, വെറുതെ ക്ലീൻ ഷേവ് ചെയ്തിട്ട് കോളേജ് പയ്യൻ എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ: ബേസിൽ ജോസഫ്

ദൃഢത്തിൽ ഭരത്ചന്ദ്രനെ പോലെയൊരു കഥാപാത്രമല്ല: ഷെയിൻ നിഗം

എന്താണ് ദൃഢം? ചിത്രത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ

എൽഡിഎഫ് എന്തുകൊണ്ട് തോറ്റു? സം​ഗീത് കെ. അഭിമുഖം

SCROLL FOR NEXT