Film News

'ആ നാളിൽ നിൻ കണ്ണിൽ എന്നെ ഞാൻ‌ കണ്ടുവോ?', 'വെയിലുചായും ചെരിവിലൂടെ...' 'ഔസേപ്പിൻ്റെ ഒസ്യത്തി'ലെ ആദ്യ ​ഗാനം

ശരത് ചന്ദ്രന്റെ സംവിധാനത്തിൽ വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഔസേപ്പിൻ്റെ ഒസ്യത്ത്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. 'വെയിലുചായും ചെരിവിലൂടെ...' എന്നു തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ആടുജീവിത'ത്തിലെ 'പെരിയോനേ...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച ജിതിൻ രാജാണ്. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് സുമേഷ് പരമേശ്വറാണ് ഈണം നൽകിയിരിക്കുന്നത്. ചിത്രത്തിൽ എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രമായാണ് വിജയരാഘവൻ എത്തുന്നത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണി ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം മാർച്ച് 7 ന് തിയറ്ററുകളിലെത്തും.

ആഡ് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ശരത് ചന്ദ്രൻ. ചിത്രത്തിൽ വയോധികനായ ഔസേപ്പ് എന്ന കഥാപാത്രമായി ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് വിജയരാഘവൻ എത്തുന്നത്. ഫസൽ ഹസ്സനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്‍റെ ഉടമയും എൺപതുകാരനുമായ ഔസേപ്പിന്‍റേയും മൂന്നാണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനയാണ് ട്രെയ്ലർ തരുന്നത്. കാട് വെട്ടിപ്പിടിച്ചും, പണം പലിശയ്ക്ക് കൊടുത്തും വലിയ സമ്പത്തിൻ്റെ ഉടമയായെങ്കിലും ഇന്നും അറുപിശുക്കനാണ് ഔസേപ്പ്. അയാൾക്ക് മൂന്ന് ആൺ മക്കൾ. മക്കൾ എല്ലാം വലിയ പദവികളിൽ എത്തിപ്പെട്ടവരാണെങ്കിലും എല്ലാം തൻ്റെ നിയന്ത്രണത്തിൽ കൈയ്യടക്കി വെച്ചിരിക്കുന്ന കഥാപാത്രമാണ് ഔസേപ്പ്. ഈ സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായ ഒരു ദുരന്തം അയാളുടെ ജീവിതത്തിൽ അരങ്ങേറുന്നത്. ഇത് ഔസേപ്പിന്റെ കുടുംബത്തിൽ അശാന്തിയുടെ നിഴൽ വീഴ്ത്തുന്നു. തുടർന്ന് അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ചിത്രത്തിൽ ഔസേപ്പിൻ്റെ മക്കളായി എത്തുന്നത്. ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ, ഷിഹാബ്, അഞ്ജലി കൃഷ്ണാ, സജാദ്, ബ്രൈറ്റ് ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് സുമേഷ് പരമേശ്വർ ആണ്, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരവിന്ദ് കണ്ണാബിരൻ, എഡിറ്റിംഗ് - ബി.അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ എസ്. കർമ്മ, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ് &സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ - നിക് സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ - ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ. കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ ഒ - വാഴൂർ ജോസ്,ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

യുഎഇ ദേശീയ ദിനം: രക്തദാനക്യാംപ് നടത്തി ബിഡികെ യുഎഇ

‘ഷൂട്ടിങിന് വിളിച്ച് ഇവന്മാര് സമയം തീർത്താൽ വിടത്തുമില്ല’; ഫുൾ ഫൺ വൈബിൽ നിവിൻ, 'സർവ്വം മായ' മേക്കിങ് വീഡിയോ

SCROLL FOR NEXT