Film News

ആ പ്രേമത്തിലെ നായകന്‍ നീയാണെന്ന് എനിക്ക് അറിയാം: 'വെയില്‍' ട്രെയ്‌ലര്‍

ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം വെയിലിന്റെ ട്രെയ്‌ലര്‍ പുറത്ത്. നടന്‍ മമ്മൂട്ടിയാണ് സമൂഹമാധ്യമത്തിലൂടെ ട്രെയ്‌ലര്‍ പങ്കുവെച്ചത്. സിദ്ധാര്‍ത്ഥ് എന്ന യുവാവിനെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ സ്‌കൂള്‍ ജീവിതം മുതല്‍ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. രണ്ട് ആണ്‍മക്കളും ഒരു അമ്മയും തമ്മിലുള്ള ബന്ധവും ചിത്രത്തില്‍ പറയുന്നുണ്ട്. ചിത്രം ജനുവരി 28നാണ് തിയേറ്ററില്‍ എത്തുന്നത്.

നവാഗതനായ ശരത് മേനോനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രത്തിന്റെ ശബ്ദ മിശ്രണം ചെയ്തിരിക്കുന്നത് രംഗനാഥ് രവിയാണ്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ജെയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

ഭൂതകാലമാണ് അവസാനമായി റിലീസ് ചെയ്ത ഷെയിനിന്റെ സിനിമ. സോണി ലിവ്വില്‍ ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ രേവതിയാണ് ഷൈനിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പും പ്രധാന കഥാപാത്രമാണ്.

രാഹുല്‍ സദാശിവനാണ് ഭൂതകാലത്തിന്റെ സംവിധായകന്‍. പ്ലാന്‍ ടി ഫിലിംസും ഷെയിന്‍ നിഗം ഫിലിംസും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ശിവദാസും ശ്രീകുമാര്‍ ശ്രേയസുമാണ് ചിത്രത്തിന്റെ തിരക്കഥ.

'പൃഥ്വിരാജ് ബ്ലെസി സാറുമായി ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെ'; രസകരമായ ഓർമ പങ്കുവെച്ച് ജിസ് ജോയ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ നടക്കും

എണ്ണക്കറുപ്പിലെ ചോരപ്പാടുകള്‍: മഡൂറോയുടെ അറസ്റ്റും വെനസ്വേലന്‍ അധിനിവേശവും

പൃഥ്വിരാജ് ആദ്യമായി ബ്ലെസ്സി ചേട്ടനെ വിളിച്ചത് എന്റെ ഫോണിൽ നിന്ന് | JIS JOY | UNTITLED PODCAST

പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി

SCROLL FOR NEXT