Film News

ഷെയിന്‍ നിഗത്തിന്റെ 'വെയില്‍' തിയേറ്ററിലേക്ക്: റിലീസ് ഫെബ്രുവരി 25ന്

കൊവിഡ് സാഹചര്യം മൂലം റിലീസ് മാറ്റിയ ഷെയിന്‍ നിഗം ചിത്രം വെയില്‍ തിയേറ്ററിലേക്ക്. ചിത്രം ഫെബ്രുവരി 25ന് റിലീസ് ചെയ്യും. ജനുവരി 28നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ സി കാറ്റഗറിയാക്കി തിയേറ്റര്‍ അടച്ചതിനെ തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു.

നവാഗതനായ ശരത് മേനോനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രത്തിന്റെ ശബ്ദ മിശ്രണം ചെയ്തിരിക്കുന്നത് രംഗനാഥ് രവിയാണ്. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഷെയിന്‍ നിഗത്തിന് പുറമെ ഷൈന്‍ ടോം ചാക്കോ, ജെയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT