ADMIN
Film News

ഞെട്ടിച്ച് ജയസൂര്യ, മുഴുക്കുടിയന്‍ മുരളിയായി സ്‌ക്രീനില്‍; വെള്ളം ട്രെയിലര്‍ | Vellam Official Trailer

അഭിനയജീവിതത്തിലെ ഏറ്റവും പ്രധാന സിനിമയെന്നാണ് ജയസൂര്യ വെള്ളം എന്ന ചിത്രത്തെ വിശേഷിപ്പിച്ചത്. മികച്ച അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ ജയസൂര്യ എത്തുന്ന ചിത്രവുമാണ് വെള്ളം. തിയറ്ററുകള്‍ തുറന്ന ശേഷമുള്ള ആദ്യ മലയാളം റിലീസായാണ് വെള്ളം എത്തുന്നത്. ജനുവരി 22ന്.

മറ്റെവിടെയും തിരഞ്ഞുപോകേണ്ട... നമുക്കിടയില്‍ കാണും ഇതുപോലൊരു മനുഷ്യന്‍..' എന്ന കാപ്ഷനോടെ ജയസൂര്യ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മുരളി നമ്പ്യാര്‍ എന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. സംയുക്താ മേനോനാണ് നായിക. തിയറ്ററിലേക്ക് വീണ്ടും കുടുംബ പ്രേക്ഷകരെ ഉള്‍പ്പെടെ തിരിച്ചെത്തിക്കുന്ന ചിത്രമായിരിക്കും വെള്ളം എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

മദ്യപാനം മുരളിയുടെ ജീവിതത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് ഉദ്വേഗം നിറച്ചുള്ള ട്രെയിലര്‍. ജയസൂര്യയുടെ പ്രകടനം കൂടിയായിരിക്കും സിനിമയുടെ ഹൈലൈറ്റ് എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു.

സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

വെള്ളം എന്ന സിനിമയിലെ മുരളിയെക്കുറിച്ച് ജയസൂര്യ

എന്റെ ലൈഫില്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും, എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു കഥാപാത്രം. വെള്ളം എന്ന സിനിമ കണ്ടാല്‍ മാത്രമേ മനസിലാകൂ. എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും. ഇവിടെയുള്ള എല്ലാ സാധാരണക്കാര്‍ക്കും ലക്ഷ്വറി ലൈഫില്‍ ജീവിക്കുന്നവര്‍ക്കും കണക്ട് ചെയ്യാനാകുന്ന സിനിമ ആയിരിക്കും

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT