Film News

വരികൾ മനപ്പാടമാക്കി കൊച്ചു​ഗായിക അനന്യ; ആ​ദ്യ ​ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

വരികൾ മനപ്പാടമാക്കി കൊച്ചു​ഗായിക അനന്യ; ആ​ദ്യ ​ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

THE CUE

നിതീഷ് നടേരിയുടെ വരികൾക്ക് ബിജിപാൽ ഈണമൊരുക്കിയപ്പോൾ ശബ്ദമായി അനന്യയും. കൂട്ടുകാർക്കൊപ്പമിരുന്ന് പാട്ടുപാടി സമൂഹമാധ്യമങ്ങളിലൂടെ താരമായ കുട്ടിയാണ് അനന്യ. ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'വെള്ളം' എന്ന ചിത്രത്തിലൂടെയാണ് അനന്യ പിന്നണി
ഗാനരംഗത്തേയ്ക്ക് എത്തുന്നത്. 'പുലരിയിലച്ഛന്റെ' എന്നു തുടങ്ങുന്ന
ഗാനത്തിന്റെ മേക്കിങ് വീഡിയോ ഫാദേഴ്സ് ഡേയിൽ ബിജിപാൽ ഒഫീഷ്യൽ എന്ന യു ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാഴ്‍ചയ്ക്ക് പരിമിധികളുളള അനന്യ വരികൾ മനപ്പാടമാക്കിയാണ് ആലപിക്കുന്നത്. കണ്ണൂർ വാരം കല്ലേൻ വീട്ടിൽ പുഷ്‍പൻ പ്രജിത ദമ്പതികളുടെ മകളാണ്.

ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‍കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോബി വർഗീസ് ആണ് ഛായാഗ്രാഹണം. ജയസൂര്യക്കൊപ്പം സംയുക്ത മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT