Film News

മുഴുക്കുടിയനായി 'ജീവിച്ച്' ജയസൂര്യ; വെള്ളം മേക്കിങ് വീഡിയോ സോങ്

'ക്യാപ്റ്റന്' ശേഷം പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ ജയസൂര്യ പ്രധാനകഥാപാത്രമായെത്തുന്ന ചിത്രം 'വെള്ള'ത്തിന്റെ മേക്കിങ് വീഡിയോ സോങ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മേക്കിങ് വീഡിയോ സോങ് പുറത്തുവിട്ടിരിക്കുന്നത്.

നിധീഷ് നന്ദേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചൊകചൊകന്നൊരു സൂരിയന്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഭദ്ര രജിനാണ്.

കണ്ണൂര്‍ തളിപ്പറമ്പില്‍ ചെങ്കല്‍ ക്വാറിയിലെ രംഗം ചിത്രീകരണത്തിനിടെ പവര്‍ ടില്ലര്‍ തെന്നിമാറിയുണ്ടായ അപകടം ഉള്‍പ്പടെ മേക്കിങ് വീഡിയോ സോങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടില്ലര്‍ ഓടിച്ചിരുന്ന ജയസൂര്യയെ യൂണിറ്റ് അംഗങ്ങള്‍ പൊക്കി മാറ്റുകയായിരുന്നു.

തിയറ്ററുകള്‍ തുറന്ന ശേഷമുള്ള ആദ്യ മലയാള റിലീസായാണ് വെള്ളം എത്തുന്നത്. ജനുവരി 22നാണ് റിലീസ്. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്റെ ലൈഫില്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും, എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു കഥാപാത്രം എന്നാണ് ദ ക്യു അഭിമുഖത്തില്‍ ജയസൂര്യ വെള്ളത്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്. സംയുക്താ മേനോനാണ് നായിക.

സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

Vellam Making Video Song

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT