Film News

ടൊവിനോയുടെയും കീര്‍ത്തിയുടെയും 'വാശി' ഇനി തിയേറ്ററില്‍; റിലീസ് ജൂണ്‍ 17ന്

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'വാശി'യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 17ന് തിയേറ്ററില്‍ റിലീസ് ചെയ്യും. വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണ്‍ന്റേതാണ്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വക്കീല്‍ വേഷത്തിലാണ് കീര്‍ത്തി സുരേഷും ടൊവിനോ തോമസും ചിത്രത്തില്‍ എത്തുന്നത്. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നിതിന്‍ മോഹന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - കെ രാധാകൃഷ്ണന്‍. വിതരണം - ഉര്‍വ്വശി തിയറ്റര്‍, ഛായാഗ്രാഹകന്‍- നീല്‍ ഡി കുഞ്ഞ, സംഗീതം - കൈലാസ് മേനോന്‍, ഗാന രചന - വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം - യാക്‌സന്‍ & നേഹ, എഡിറ്റര്‍ - അര്‍ജുന്‍ ബെന്‍, ക്രീയറ്റിവ് സൂപ്പര്‍വൈസര്‍ - മഹേഷ് നാരായണന്‍.

മേക്കപ്പ് - പി വി ശങ്കര്‍, വസ്ത്രാലങ്കാരം - ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് - നിതിന്‍ മൈക്കിള്‍, ശബ്ദ മിശ്രണം - എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം - സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രതാപന്‍ കള്ളിയൂര്‍, സ്റ്റില്‍സ് - രോഹിത് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍ - ഓള്‍ഡ് മോങ്ക്സ്, VFX കോക്കനട്ട് ബഞ്ച് ക്രീയേഷന്‍സ്, മാര്‍ക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.

നയമോ നിലപാട് മാറ്റമോ? വിവാദമാകുന്ന മദ്യനയവും മുൻ നിലപാടുകളും

അതും ഇതും ഒരു സൈഡിൽ കൂടി പോകും...; 'അനന്തൻ കാട്' ഗ്ലിംപ്സ് പുറത്ത്

'ബാലൻ' മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പേര്, അതിനോട് നീതി പുലർത്തുക എന്നത് വലിയ ചലഞ്ച്: ചിദംബരം

തീപാറുന്ന നോട്ടവുമായി വെട്രിവേൽ കുമാരൻ; 'അനന്തൻ കാട്' സിനിമയിലെ ആര്യയുടെ ക്യാരക്ടർ പോസ്റ്റർ

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

SCROLL FOR NEXT