Film News

‘പ്രണയം, അനുഭവം, ജീവിതം’; പുതിയ ട്രെയിലറുമായി വരനെ ആവശ്യമുണ്ട് 

THE CUE

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വലിയ താരനിരയൊന്നിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു എന്നത് കൂടാതെ കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനുണ്ട്. മുമ്പ് പുറത്തുവന്ന ടീസറിനും, പോസ്റ്ററിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പോലെ ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ദുര്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

ലാലു അലക്‌സ്, ഉര്‍വശി, കെപിഎസി ലളിത, വഫാ ഖദീജ, മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സിജു വില്‍സണ്‍, സന്ദീപ് രാജ്, മീര കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് ഈണം നല്‍കിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയര്‍ ഫിലിംസും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 7ന് ചിത്രം തിയേറ്ററുകളിലെത്തും.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT