Film News

സുരേഷ് ഗോപിയുടെ തിരിച്ചുവരവായിരിക്കും ഈ സിനിമയെന്ന് ഭാഗ്യലക്ഷ്മി, അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും

THE CUE

ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമ പോസ്റ്റ് പ്രൊഡക്ഷനിലാണ്. വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രവുമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് ഇവര്‍ക്കൊപ്പം ചിത്രത്തിലുള്ളത്. അനൂപ് തന്നെയാണ് രചന. സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചുവരവായിരിക്കും സിനിമയെന്ന് അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

ശോഭനയ്ക്ക് ഇടവേളയ്ക്ക് ശേഷം ഭാഗ്യലക്ഷ്മി ശബ്ദം നല്‍കുന്ന ചിത്രവുമാണ് വരനെ ആവശ്യമുണ്ട്. ശോഭന ഇപ്പോഴും സുന്ദരിയാണെന്നും ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മി ചിത്രത്തെക്കുറിച്ച്

സംവിധായകന്‍ അനൂപ് സത്യന്‍...(സത്യന്‍ അന്തിക്കാടിന്റെ മകന്‍)

നാല്പതു വര്‍ഷത്തെ ഡബ്ബിങ് ജീവിതത്തില്‍ ഒരു സിനിമക്ക് ഡബ്ബിങ് ചെയ്യാന്‍ പോകുമ്പോള്‍ സംവിധായകര്‍ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂര്‍വ്വമാണ്..മൈക്കിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ചെറുതായി ഒന്ന് സന്ദര്‍ഭം പറഞ്ഞു തരും അത്ര തന്നെ..പക്ഷെ ഈ സിനിമക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാന്‍ ഞാന്‍ കൊച്ചിയില്‍ പോയപ്പോള്‍ കഥ കേള്‍ക്കാന്‍ ഞാന്‍ സ്റ്റുഡിയോയില്‍ ചെല്ലാം എന്ന് പറഞ്ഞു. പക്ഷെ സംവിധായകന്‍ അനൂപ് ഹോട്ടലില്‍ വന്നാണ് കഥ പറഞ്ഞു തന്നത്... അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീന്‍ ബൈ സീന്‍ ആയി വളരേ വിശദമായിട്ട്..ഒരു കലാകാരനെ/കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി..

കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്.അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു..സത്യേട്ടനെ പോലെ തന്നെ അനൂപും.. നന്നായി ഡബ്ബ് ചെയ്താല്‍ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു.. ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ...നമ്മള്‍ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും..

നല്ലൊരു സിനിമ..

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT