Film News

ഒരുത്തീയായി നവ്യ നായർ, ഒരു സ്ത്രീയുടെ ആരും പറയാത്ത കഥ; ട്രെയ്‌ലർ പുറത്ത്

വി. കെ. പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായരും വിനായകനും പ്രധാന കഥാപാത്രങ്ങളാകുന്ന ഒരുത്തീയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സീൻ ഒന്ന് നമ്മുടെ വീടിന് ശേഷം പുറത്തിറങ്ങുന്ന നവ്യ നായരുടെ മലയാള ചിത്രമെന്ന പ്രത്യേകതയും ഒരുത്തീക്കുണ്ട്.

ഒരു സ്ത്രീയുടെ ആരും പറയാത്ത കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരിക്കുന്നത്. ഒരു സ്ത്രീയും മകനും പ്രത്യേക സാഹചര്യത്തില്‍പ്പെട്ടുപോകുന്നതും ഇതില്‍ നിന്നും പുറത്തു കടക്കാനുള്ള ശ്രമവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയെന്നാണ് ട്രെയ്‌ലറില്‍ നിന്നും ലഭിക്കുന്ന സൂചന. ഒരു ക്രൈം ത്രില്ലര്‍ ചിത്രം കൂടിയായിരിക്കും ഒരുത്തീ. ഒരു ബോട്ടിലെ കണ്ടക്ടറാണ് നവ്യ നായർ ചെയ്യുന്ന കഥാപാത്രം. വിനായകന്റെ പോലീസ് കഥാപാത്രവും ട്രെയിലറിൽ മികച്ച് നിൽക്കുന്നു. എറീടക്ക് ശേഷം പുറത്തിറങ്ങുന്ന വി കെ പ്രകാശ് ചിത്രമാണ് ഒരുത്തീ.

നവ്യ നായര്‍ക്ക് മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.

ഒരുത്തീയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഗീതി സംഗീത, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT