Film News

'എരിഡയിലൂടെ സംയുക്ത ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടും' ; വി.കെ പ്രകാശ്

സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് എരിഡ. ചിത്രം ഒക്ടോബര്‍ 28ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്.

എരിഡയിലൂടെ സംയുക്ത മേനോന്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് വി.കെ പ്രകാശ് ദ ക്യുവിനോട് പറഞ്ഞു. വളരെ ബോള്‍ഡായ കഥാപാത്രമാണ് സംയുക്തയുടേത്. മികച്ച രീതിയില്‍ തന്നെ അത് പെര്‍ഫോം ചെയ്യാന്‍ സംയുക്തക്ക് സാധിച്ചിട്ടുണ്ടെന്നും വി കെ പ്രകാശ് പറയുന്നു.

വി കെ പ്രകാശിന്റെ വാക്കുകള്‍:

'സ്ത്രീ കഥാപാത്രം ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം കഥ നടക്കുന്നത് ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്. അതിനാല്‍ വളരെ വൈബ്രന്റായ, മികച്ച രീതിയില്‍ പെര്‍ഫോമെന്‍സ് ചെയ്യാന്‍ സാധിക്കുന്ന ആര്‍ട്ടിസ്റ്റ് വേണമായിരുന്നു. പിന്നെ പ്രായവും പ്രധാനമായിരുന്നു. അങ്ങനെയാണ് സംയുക്തയിലേക്ക് എത്തുന്നത്. സംയുക്ത ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് എരിഡയിലേത്. വളരെ ബോള്‍ഡായ കഥാപാത്രമാണ്. പക്ഷെ മികച്ച രീതിയില്‍ തന്നെ സംയുക്ത അഭിനയിച്ചിട്ടുണ്ട്.

നാസര്‍ സാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. അദ്ദേഹത്തെ തിയേറ്റര്‍ ആര്‍്ട്ടിസ്റ്റായിരുന്ന സമയം തൊട്ടെ അറിയുന്നതാണ്. അദ്ദേഹത്തിന്റെ നാടകങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഒരുപാട് കാലമായി ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിന് ഒരു അവസരം ലഭിച്ചപ്പോള്‍ ഞങ്ങള്‍ സിനിമ ചെയ്തു. സിനിമയിലുള്ളവരെല്ലാം തന്നെ പാന്‍ ഇന്ത്യന്‍ താരങ്ങളാണ്. ഈ സിനിമയോട് കൂടി സംയുക്തയും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടും.'

ചിത്രീകരണ സമയത്ത് തന്നെ ഒടിടിക്കായി ചെയ്ത സിനിമയല്ല എരിഡ. സാഹചര്യം മറ്റൊന്നായിരുന്നെങ്കില്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമായിരുന്നു എന്നും വി.കെ പ്രകാശ് പറഞ്ഞു. ചിത്രത്തില്‍ കിഷോര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും പ്രധാന റോളില്‍ എത്തുന്നുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം കൂടിയാണ് എരിഡ.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT