Film News

'സ്‌കൂളിലെ പ്രോഗ്രസ് കാര്‍ഡില്‍ നല്ലൊരു മാര്‍ക്ക് കിട്ടുന്നത് പോലെയാണ് അവാര്‍ഡിനെ കാണുന്നത്': പുരസ്‌കാര നേട്ടത്തെക്കുറിച്ച് ഉര്‍വശി

സ്‌കൂളിലെ പ്രോഗ്രസ് കാര്‍ഡില്‍ നല്ലൊരു മാര്‍ക്ക് കിട്ടുന്നത് പോലെയാണ് അവാര്‍ഡിനെ കാണുന്നെന്ന് പുരസ്‌കാര നേട്ടത്തില്‍ നടി ഉര്‍വശി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉര്‍വശി. വലിയ സന്തോഷമുണ്ട് വാര്‍ത്ത അറിഞ്ഞപ്പോള്‍. സംവിധായകനാണ് ആദ്യത്തെ അവാര്‍ഡ് തരുന്ന ആള്‍. അദ്ദേഹം ഓക്കേ പറയുന്നതാണ് ഏറ്റവും വലിയ അവാര്‍ഡ്. പടം കണ്ട പ്രേക്ഷകര്‍ ഓരോ തവണ നന്നായിരിക്കുന്നു എന്ന് പറയുമ്പോഴും ഹൃദയം കൊണ്ട് ഒരു പുരസ്‌കാരമായിട്ടാണ് താന്‍ അത് സ്വീകരിക്കുന്നത്. മാനസികമായും ശാരീരികമായും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചു ചെയ്ത സിനിമയാണ് 'ഉള്ളൊഴുക്ക്'. ഈ അവാര്‍ഡ് സംവിധായകനായ ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണെന്ന് ഉര്‍വശി മാധ്യമങ്ങളോട് പറഞ്ഞു. ഉര്‍വശിക്ക് ലഭിക്കുന്ന ആറാമത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡാണിത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് അവാര്‍ഡ്.

ഉര്‍വശി പറഞ്ഞത്:

വലിയ സന്തോഷമുണ്ട് വാര്‍ത്ത അറിഞ്ഞപ്പോള്‍. അഭിനയിക്കുമ്പോള്‍ നമ്മളുടെ മുന്നില്‍ അവാര്‍ഡ് ഒന്നും ഉണ്ടാകാറില്ല. സംവിധായകനാണ് ആദ്യത്തെ അവാര്‍ഡ് തരുന്ന ആള്‍. അദ്ദേഹം ഓക്കേ പറയുന്നതാണ് ഏറ്റവും വലിയ അവാര്‍ഡ്. പിന്നെ പടം റിലീസായി എത്രയോ പേര്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനങ്ങള്‍ ഓരോന്നും അവാര്‍ഡുകളാണ്. പടം കണ്ട പ്രേക്ഷകര്‍ ഓരോ തവണ നന്നായിരിക്കുന്നു എന്ന് പറയുമ്പോഴും ഹൃദയം കൊണ്ട് ഒരു പുരസ്‌കാരമായിട്ടാണ് ഞാന്‍ അത് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഒരു അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. സ്‌കൂളിലെ പ്രോഗ്രസ്സ് കാര്‍ഡില്‍ നല്ലൊരു മാര്‍ക്ക് കിട്ടുന്നത് പോലെയാണ് അവാര്‍ഡിനെ കാണുന്നത്. പാര്‍വ്വതി ഓപ്പോസിറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ് അത്രയും നല്ലൊരു വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്. പാര്‍വതിയും ഈ പുരസ്‌കാരം അര്‍ഹിക്കുന്നുണ്ട്. പാര്‍വതിയും അത്രയും മികച്ച പ്രകടനമാണ് നടത്തിയത്. മാനസികമായും ശാരീരികമായും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചു ചെയ്ത സിനിമയാണ് 'ഉള്ളൊഴുക്ക്'. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു തവണ കൂടി അങ്ങനെയൊക്കെ ചെയ്യുന്നത് ആലോചിക്കാന്‍ കഴിയുന്നില്ല. പല സമയങ്ങളിലും സിനിമയുടെ സംവിധായകനായ ക്രിസ്റ്റോ ടോമിയോട് ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്. ഈ അവസരത്തില്‍ ക്രിസ്റ്റോയോട് ക്ഷമ ചോദിക്കുന്നു. ഈ പുരസ്‌കാരം തീര്‍ച്ചയായും ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT