Film News

സ്വയം വിചാരിക്കുന്നതിനേക്കാൾ ശക്തനാണ് നമ്മൾ; 16 കിലോ കുറച്ച് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ

ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന നടനാണ് ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ എന്ന സിനിമയിൽ 93 കിലോയായിരുന്നു ഉണ്ണി മുകുന്ദന്റെ ശരീരഭാരം. എന്നാൽ കൃത്യമായ വർക്കൗട്ടിലൂടെ മൂന്നു മാസത്തിനുള്ളിൽ 16 കിലോയാണ് താരം കുറച്ചത്. ശരീരഭാരം കൊണ്ടു ബുദ്ധിമുട്ടുന്ന ഏവർക്കും പ്രചോദനമാകുന്ന വര്‍ക്കൗട്ട് ചിത്രങ്ങളും കുറിപ്പും താരം പങ്കുവയ്ക്കുക ഉണ്ടായി.

ഉണ്ണിമുകുന്ദന്റെ കുറിപ്പ്

നാം സ്വയം വിചാരിക്കുന്നതിനേക്കാൾ ശക്തനാണ് നമ്മൾ ... ഈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.  ഈ യാത്രയിൽ എന്നോടൊപ്പം സഞ്ചരിച്ച എല്ലാവർക്കും നന്ദി. നിങ്ങൾ പങ്കുവച്ച ചിത്രങ്ങളും മെസേജുകളും എന്നെ കുറച്ചൊന്നുമല്ല പ്രചോദിപ്പിച്ചത്. എന്നോടൊപ്പം ഈ യാത്ര പൂർത്തിയാക്കി ആഗ്രഹിച്ച മാറ്റം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.’

മേപ്പടിയാൻ എന്ന ചിത്രത്തിന് വേണ്ടി വേണ്ടി ശരീരം കുറച്ചു പുഷ്ടിപ്പെടുത്തേണ്ടി വന്നിരുന്നു.  ശരീരഭാരം 93 ൽ നിന്ന് താഴേക്ക് കൊണ്ടുവരുക എന്നുള്ളത് ചെറിയ കാര്യമായിരുന്നില്ല.  മൂന്നു മാസം കൊണ്ട് 16 കിലോ കുറയ്ക്കുക എന്നുള്ളത് വലിയ കാര്യമാണ്.  എനിക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയും.  അതിനാദ്യം മനസ്സിനെയാണ് പരുവപ്പെടുത്തേണ്ടത്.  മനസ്സിൽ ഒരു ഗോൾ സെറ്റ് ചെയ്യുക ശരീരത്തെ അതിനായി പരിശീലിപ്പിക്കുക, സ്വയം വിശ്വസിക്കുക. എന്നാൽ എല്ലാം സാധ്യമാകും. കാരണം ചിന്തകൾ വാക്കുകളും വാക്കുകൾ പ്രവർത്തനങ്ങളായി മാറും എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവർക്കും നന്ദി

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT