Film News

‘വാങ്ക്’ സ്‌ക്രീനിലെത്തുന്നു കാവ്യാ പ്രകാശിന്റെ സംവിധാനത്തില്‍, അനശ്വര രാജന്‍ കേന്ദ്രകഥാപാത്രം

THE CUE

ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥ ആധാരമാക്കിയ കാവ്യാ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. സംവിധായകന്‍ വികെ പ്രകാശിന്റെ മകളാണ് കാവ്യാ പ്രകാശ്. ഉണ്ണിയുടെ കഥക്ക് ഷബ്ന മുഹമ്മദ് തിരക്കഥ ഒരുക്കിയിരിക്കുന്നു. 7ജെ ഫിലിമ്‌സിന്റേയും ഷിമോഗ ക്രിയേഷന്‌സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് നിര്‍മിക്കുന്നു.

അനശ്വര രാജന്‍, നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, വിനീത്, മേജര്‍ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ വാങ്കില്‍ അണിനിരക്കുന്നുണ്ട്. 2020 ആദ്യം റിലീസിനൊരുങ്ങുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഉണ്ണി ആര്‍ സിനിമയുടെ സഹ നിര്‍മ്മാതാവുമാണ്.

വാങ്ക് വിളിക്കണമെന്ന് ആഗ്രഹവുമായി കുട്ടിക്കാലം മുതല്‍ ജീവിക്കുന്ന റസിയ എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന ചെറുകഥയാണ് ഉണ്ണി ആറിന്റെ വാങ്ക്. സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയുമായിരുന്നു വാങ്ക്.

മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി എസ് റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. വി കെ പ്രകാശ് ആണ് വാങ്കിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. സുരേഷ് യു ആര്‍ എസ് എഡിറ്റിംഗും ഡോണ്‍ മാക്‌സ് ട്രെയിലര്‍ എഡിറ്റിംഗും ചെയ്തിരിക്കുന്നു. ഉണ്ണി ആറിനൊപ്പം ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമാണ് വാങ്കിന്റെ കോ പ്രൊഡക്ഷന്‍.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT