FACSTORY MEDIA
Film News

​ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഷെഫീഖായി ഉണ്ണി മുകുന്ദൻ, ഷെഫീക്കിന്‍റെ സന്തോഷം ടീസർ

മേപ്പടിയാൻ എന്ന സിനിമക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന "ഷെഫീക്കിന്‍റെ സന്തോഷം" നവംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍. സിനിമയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, അരുൺ ശങ്കരൻ പാവുമ്പ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, കൃഷ്ണ പ്രസാദ്, ജോർഡി പൂഞ്ഞാർ, അനീഷ് രവി, ഗീതി സംഗീത, ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മാണം.മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് "ഷെഫീക്കിന്‍റെ സന്തോഷം". ഷാൻ റഹ്‍മാന്‍ ആണ് സം​ഗീത സംവിധാനം. രഞ്ജിൻ രാജ് ആണ് പശ്ചാത്തല സംഗീതം. എൽദോ ഐസക് ഛായാ​ഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ. ഓവർസീസ് അവകാശം ഫാർസ് ഫിലിം ആണ്. സൂര്യ ടീവി ആണ് സാറ്റ്ലൈറ്റ് അവകാശം.

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

SCROLL FOR NEXT