Film News

'ജാതിയുടേയോ മതത്തിന്റെയോ പേരിലല്ല സംവരണം കൊടുക്കേണ്ടത്, സാമ്പത്തിക സംവരണം മാത്രമേ കൊടുക്കാൻ പാടുള്ളൂ'; ഉണ്ണി മുകുന്ദൻ

ജാതിയുടെയോ മതത്തിന്റെയോ പേരിലല്ല സംവരണം കൊടുക്കേണ്ടത് എന്നും സാമ്പത്തിക സംവരണം മാത്രമേ കൊടുക്കാൻ പാടുള്ളൂ എന്നും നടൻ ഉണ്ണി മുകുന്ദൻ. നിങ്ങൾക്ക് പഠിക്കാൻ പെെസയില്ലെങ്കിൽ സാമ്പത്തിക സംവരണം കൊടുക്കാം. ജാതിയുടേയോ മറ്റെന്തെങ്കിലും പേരോ പറഞ്ഞ് സംവരണം കൊടുക്കരുത്. ആ തരത്തിലാണ് താന്‍ തന്‍റെ രാഷ്​ട്രീയത്തെ കാണുന്നത് എന്ന് ഉണ്ണി പറയുന്നു. ഇന്ത്യ പോലെ ഒരു രാജ്യത്ത് എല്ലാവരേയും ഒരേ തട്ടത്തില്‍ നിര്‍ത്താനുള്ള സാഹചര്യമാണ് വേണ്ടത്. ഒരു വിഭാഗത്തിന് മാത്രം ചില അവകാശങ്ങള്‍ കൊടുക്കുന്നു. പാവപ്പെട്ടവനാണ് എല്ലാം കിട്ടേണ്ടത്. സമൂഹത്തില്‍ ഒരിക്കലും സന്തുലനം വരാന്‍ പോകുന്നില്ല എന്നാണ് എക്കണോമിക്സ് നമ്മളെ പഠിപ്പിക്കുന്നത് എന്നും ഒരേ സമൂഹത്തിൽ ജീവിക്കുന്ന എനിക്കും നിങ്ങൾക്കും രണ്ട് തരത്തിലുള്ള സുരക്ഷയാണ് കിട്ടുന്നതെങ്കിൽ അത് ശരിയല്ല എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും സെെന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ‌ ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദൻ പറഞ്ഞത്:

സാമ്പത്തിക സംവരണം മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. ജാതിയുടേയോ മതത്തിന്‍റെയോ പേരിലല്ല. നിങ്ങൾക്ക് പഠിക്കാൻ പെെസയില്ലെങ്കിൽ സാമ്പത്തിക സംവരണം കൊടുക്കാം. ജാതിയുടേയോ മറ്റെന്തെങ്കിലും പേരോ പറഞ്ഞ് സംവരണം കൊടുക്കരുത്. ആ തരത്തിലാണ് ഞാന്‍ എന്‍റെ രാഷ്​ട്രീയത്തെ കാണുന്നത്. എല്ലാവരേയും ഒരേ തട്ടത്തില്‍ നിര്‍ത്താനുള്ള സാഹചര്യമാണ് വേണ്ടത്. അതും ഇന്ത്യ പോലെയൊരു രാജ്യത്ത്. പലര്‍ക്കും വിയോജിപ്പ് ഉണ്ടാകാം. ആ വിയോജിപ്പ് എന്തുകൊണ്ടാണെന്ന് ചോദിക്കണം. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഒരുപോലെയായിരിക്കണം എന്നതല്ലേ ശരി. അല്ലാതെ ഒരു വിഭാഗത്തിന് മാത്രം ചില അവകാശങ്ങള്‍ കൊടുക്കുന്നു. പാവപ്പെട്ടവനാണ് എല്ലാം കിട്ടേണ്ടത്. സമൂഹത്തില്‍ ഒരിക്കലും സന്തുലനം വരാന്‍ പോകുന്നില്ല. അതാണ് ഇക്കണോമിക്സ് നമ്മളെ പഠിപ്പിക്കുന്നത്. ഉയര്‍ച്ചയും താഴ്​ചയും ഉണ്ടാകും. ഒരേ സമൂഹത്തിൽ ജീവിക്കുന്ന എനിക്കും നിങ്ങൾക്കും രണ്ട് തരത്തിലുള്ള സുരക്ഷയാണ് തരുന്നതെങ്കിൽ അത് ശരിയല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മുടെ രാജ്യത്തിൽ തന്നെ എൻ.ആർ.സി, സി.എ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ അത് എന്തിന് വേണ്ടിയിട്ടാണ് ചെയ്യാൻ പോകുന്നത് എന്ന് മനസ്സിലാക്കിയാൽ നിങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്.

ജയ് ​ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അടുത്തതായി റിലീസിനെത്താനിരിക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രത്തിന്റെ റിലീസ്. രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT