Film News

മോഹന്‍ലാലിനൊപ്പം അടുത്ത രണ്ട് സിനിമകളില്‍ ഉണ്ണി മുകുന്ദനും, ബ്രോ ഡാഡിയില്‍ പ്രധാന റോള്‍

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാനിലും മോഹന്‍ലാലിനൊപ്പം നിര്‍ണായക റോളില്‍ ഉണ്ണി മുകുന്ദനും. ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ബ്രോ ഡാഡിയിലാവും ഉണ്ണി ആദ്യം ജോയിന്‍ ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തില്‍ മുഴുനീള റോളിലുണ്ട്. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, കല്യാണി പ്രിയദര്‍ശന്‍ ടീമിനൊപ്പം മള്‍ട്ടിസ്റ്റാര്‍ ചിത്രമായാണ് ബ്രോ ഡാഡി എത്തുക. എന്‍.ശ്രീജിത്തും ബിബിനുമാണ് ഫണ്‍ ഡ്രാമ സ്വഭാവമുള്ള സിനിമയുടെ രചന.

ബ്രോ ഡാഡിക്ക് ശേഷം ചിത്രീകരണം തുടങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ട്വല്‍ത് മാനിലും ഉണ്ണി മുകുന്ദന്‍ കഥാപാത്രമായുണ്ട്. തെലുങ്ക് ചിത്രം ജനതാ ഗാരേജിന് ശേഷം മോഹന്‍ലാലിനൊപ്പം പ്രധാന റോളില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നുവെന്ന പ്രത്യേകത ഈ രണ്ട് സിനിമകള്‍ക്കുമുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍ ആണ് താരത്തിന്റെ അടുത്ത റിലീസ്.

രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രത്തിലും ഉണ്ണി മുകുന്ദന്‍ പൃഥ്വിരാജിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് ത്രില്ലര്‍ അന്ധാദുന്‍ റീമേക്കാണ് ഭ്രമം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്റെ ചിത്രീകരണം ബ്രോ ഡാഡിക്ക് മുന്‍പ് തുടങ്ങാനായിരുന്നു പ്ലാന്‍. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിങിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ബ്രോ ഡാഡി ആദ്യം തുടങ്ങുകയായിരുന്നു. ഹൈദരാബാദിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷം ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് കേരളത്തിലേക്ക് മാറ്റും. നവാഗതനായ കൃഷ്ണകുമാര്‍ രചന നിര്‍വഹിക്കുന്ന ട്വല്‍ത്ത് മാന്‍ പൂര്‍ണമായും ഇടുക്കിയിലാണ് ചിത്രീകരിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT