Film News

ഭ്രമത്തിലെ ഉണ്ണി മുകുന്ദന്റെ ലുക്ക് ; അന്ധാദുനിലെ ഇൻസ്‌പെക്ടർ മനോഹറിന്റെ റോളാണോയെന്ന് ആരാധകർ

ഭ്രമം സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിൽ നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. കണ്ണാടിയിലേക്ക് നോക്കൂ, അവിടെയാണ് നിങ്ങളുടെ മത്സരം എന്ന തലക്കെട്ടാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ലുക്കിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും ആരാധകർ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇൻസ്‌പെക്ടർ മനോഹറിന്റെ കഥാപാത്രമാണോ ഉണ്ണി മുകുന്ദൻ സിനിമയിൽ അവതരിപ്പിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട് . ഹിന്ദിയിലെ അന്ധാദുന്‍ എന്ന സിനിമയുടെ മലയാളം റീമേക്ക് ആണ് ഭ്രമം. സിനിമയിൽ മാനവ വിജ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഇൻസ്‌പെക്ടർ മനോഹർ.

കറുത്ത കൂളിംഗ് ധരിച്ചുള്ള ചിത്രം നടൻ പൃഥ്വിരാജ് ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഭ്രമം സിനിമയുടെ ചിത്രമല്ലേയെന്നു ആരാധകർ കമന്റിലൂടെ ചോദിച്ചിരുന്നു. ജനുവരിയിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി കെ ചന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധാനത്തിന് പുറമേ ഛായാഗ്രഹണവും രവി.കെ ചന്ദ്രന്‍ നിര്‍വഹിക്കുന്നു.

എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍ തിരക്കഥ,സംഭാഷണം ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ബാദുഷ എന്‍.എം, എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജേക്സ് ബിജോയ്. കുരുതി എന്ന സിനിമ പൂര്‍ത്തിയാക്കി പൃഥ്വിരാജ് ജോയിന്‍ ചെയ്യുന്ന ചിത്രവുമാണ് ഭ്രമം.

തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, ദ കിംഗ് എന്നീ മലയാളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി.കെ ചന്ദ്രന്‍ പിന്നീട് ബോളിവുഡില്‍ സജീവമാകുകയായിരുന്നു. വിരാസത്, ദില്‍ ചാഹ്താ ഹെ, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്‌സ്, ഫന, ഗജിനി, മൈ നയിം ഇസ് ഖാന്‍, ഏഴാം അറിവ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കടുവയുടെ ഛായാഗ്രാഹകനും രവി.കെ ചന്ദ്രനാണ്. ജീവയെ നായകനാക്കി തമിഴില്‍ യാന്‍ എന്ന ചിത്രം രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT