Film News

‘പ്രൊമോഷനുകള്‍ക്ക് വരാന്‍ കഴിയില്ലെങ്കില്‍ പ്രതിഫലം തിരികെ തരണം’; തൃഷയോട് നിര്‍മാതാവ് ടി ശിവ

THE CUE

പ്രൊമോഷനുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ വാങ്ങിയ പ്രതിഫലത്തിന്റെ ഒരു വിഹിതം തിരികെ നല്‍കണമെന്ന് തൃഷയോട് നിര്‍മാതാവ് ടി ശിവ. രജനികാന്തിന്റെ പേട്ടയ്ക്ക് ശേഷം തൃഷ പ്രധാന റോളിലെത്തുന്ന നായികാ പ്രാധാന്യമുളള ചിത്രമാണ് 'പരമപഥം വിളയാട്ട്'. സംവിധായകന്‍ തിരുജ്ഞാനത്തോടുളള വിശ്വാസം കൊണ്ടാണ് നായകനില്ലാതെ തൃഷയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ താന്‍ തയ്യാറാകുന്നത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ടുളള പ്രൊമോഷനുകളില്‍ തൃഷ പങ്കെടുക്കുന്നില്ല. ഇനിയുള്ള പ്രൊമോഷനുകള്‍ക്കും താരം പങ്കെടുക്കാത്ത പക്ഷം വാങ്ങിയ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം തിരികെ നല്‍കണമെന്നാണ് നിര്‍മ്മാതാവിന്റെ ആവശ്യം. ഇത് ഇന്റസ്ട്രിയിലെ മറ്റു താരങ്ങള്‍ക്കും ഒരു പാഠമാകണമെന്നും ശിവ പറഞ്ഞു.

മൂവീ പ്രൊമോഷനുകളില്‍ പങ്കെടുക്കുന്നില്ല എന്ന കാരണത്താല്‍ മുന്‍പ് തെന്നിന്ത്യന്‍ നായിക നയന്‍താരയും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തൃഷയ്ക്ക് എതിരെയുളള പുതിയ ആരേപണം.

24 അവേഴ്‌സ് പ്രൊഡക്ഷന്‍സാണ് 'പരമപഥം വിളയാട്ട്' നിര്‍മ്മിക്കുന്നത്. റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രദീപ് ഇ രാഘവാണ് ചിത്രസംയോജനം. അമൃഷ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ജെ ദിനേശാണ് ഛായാഗ്രാഹകന്‍. ഈ മാസം 28ന് ചിത്രം തീയറ്ററിലെത്തും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT