'ആശങ്കകളും മുന്നറിയിപ്പുകളും യാഥാര്‍ഥ്യമാകുന്നതില്‍ ദുഃഖമുണ്ട്'; 'ഹേ റാമി'ന്റെ 20-ാം വര്‍ഷത്തില്‍ കമല്‍

'ആശങ്കകളും മുന്നറിയിപ്പുകളും യാഥാര്‍ഥ്യമാകുന്നതില്‍ ദുഃഖമുണ്ട്'; 'ഹേ റാമി'ന്റെ 20-ാം വര്‍ഷത്തില്‍ കമല്‍
Published on

ഇന്ത്യാവിഭജനകാലത്തെ രാജ്യത്തെ മതതീവ്രവാദം പ്രമേയമാക്കി കമല്‍ഹാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹേ റാം. ഗാന്ധിയുടെ കൊലപാതകം പ്രമേയമാകുന്ന ചിത്രത്തില്‍ വിഭജനസമയത്തെ ബംഗാളിലെ ആക്രമണങ്ങള്‍ മുതലെടുത്ത് രാജ്യത്ത് ഹിന്ദുതീവ്രവാദം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്. ചിത്രം പറഞ്ഞുവെച്ച വിഷയങ്ങള്‍ ഇന്ന് രാജ്യത്ത് യാഥാര്‍ഥ്യമാകുന്നതില്‍ ദുഃഖം തോന്നുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ചിത്രത്തിന്റെ 20-ാം വാര്‍ഷികദിനത്തില്‍ ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഹേ റാമിന്റെ 20 വര്‍ഷങ്ങള്‍, ചിത്രം നിര്‍മിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു. സിനിമയിലൂടെ പങ്കുവെച്ച ആശങ്കകളും മുന്നറിയിപ്പുകളും യാഥാര്‍ഥ്യമാകുന്നതില്‍ ദുഃഖം തോന്നുന്നു. രാജ്യത്തിന്റെ ഐക്യത്തിനെതിരായ ഈ വെല്ലുവിളികള്‍ നാം തരണം ചെയ്യണം. നമ്മള്‍ അതിജീവിക്കും

കമല്‍ഹാസന്‍

'ആശങ്കകളും മുന്നറിയിപ്പുകളും യാഥാര്‍ഥ്യമാകുന്നതില്‍ ദുഃഖമുണ്ട്'; 'ഹേ റാമി'ന്റെ 20-ാം വര്‍ഷത്തില്‍ കമല്‍
പൗരത്വ നിയമം: ‘ഭരണഘടനാ വിരുദ്ധം’; കമല്‍ഹാസന്‍ സുപ്രീംകോടതിയില്‍

രാജ്യത്ത് മതതീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുന്ന കൂട്ടരെ തുറന്നുകാണിച്ച ചിത്രം നിരൂപകപ്രശംസ നേടിയിരുന്നു. ഗാന്ധിയുടെ വധം പുഃനരാവിഷ്‌കരിക്കുന്ന ഗോഡ്‌സെയെ ആരാധിക്കുന്ന കാലത്ത് ചിത്രത്തിന് പ്രസക്തിയുണ്ടെന്നും പ്രേക്ഷകര്‍ കരുതുന്നു. കമല്‍ തന്നെ നായകനായ ചിത്രം തമിഴിലും ഹിന്ദിയിലും നിര്‍മിച്ചിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, വസുന്ധര ദാസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഇന്ത്യയുടെ ആ വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രിയും ചിത്രമായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in