Film News

ഒറ്റ കട്ടുമില്ലാതെ ട്രാന്‍സിന് ക്ലീന്‍ യുഎ, 20 ന് തിയേറ്ററുകളില്‍ കാണാമെന്ന് ഫഹദ് ഫാസില്‍ 

THE CUE

അനിശ്ചിതത്വത്തിനൊടുവില്‍, അന്‍വര്‍ റഷീദിന്റെ ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ക്ലീന്‍ യുഎ . ഒറ്റ കട്ടുമില്ലാതെയാണ് സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റി യുഎ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. ഇക്കാര്യം നടന്‍ ഫഹദ് ഫാസില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയായിരുന്നു. ഫെബ്രുവരി 20 ന് തിയേറ്ററുകളില്‍ കാണാമെന്നും നടന്‍ കുറിച്ചു. ചിത്രം 14 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. 8 മിനിട്ടോളം രംഗങ്ങള്‍ ഒഴിവാക്കണമെന്ന് സിബിഎഫ്‌സിയുടെ തിരുവനന്തപുരം സെന്ററിലെ അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പ്രസ്തുത രംഗങ്ങള്‍ മുറിച്ചുമാറ്റാനാവില്ലെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ് വ്യക്തമാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഹൈദരാബാദിലെ സിബിഎഫ്‌സി റിവൈസിങ് കമ്മിറ്റിയുടെ പുനപ്പരിശോധനയ്ക്ക് ചിത്രം അയച്ചത്. ചൊവ്വാഴ്ച വൈകീട്ട് കമ്മിറ്റി ചിത്രം കണ്ട് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു. കന്യാകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. നസ്‌റിയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം മേനോന്‍ എന്നിവരും വേഷമിടുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധായക മേലങ്കിയണിയുന്നത്. ഉസ്താദ് ഹോട്ടലായിരുന്നു അവസാന ചിത്രം .

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT