Film News

ത്രില്ലിംഗ് ഫോറന്‍സിക്, സീരിയല്‍ കില്ലറെ തേടി ടൊവിനോ തോമസ്

THE CUE

ത്രില്ലര്‍ സിനിമകളില്‍ പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് മലയാള സിനിമ. അഞ്ചാം പാതിരയുടെ വന്‍ വിജയത്തിന് പിന്നാലെ ടൊവിനോ തോമസ് നായകനായ ഫോറന്‍സിക് തിയറ്ററുകളിലെത്തുകയാണ്. അഖില്‍ പോളും അന്‍സാര്‍ ഖാനും ആണ് രചനയും സംവിധാനവും. എറണാകുളം ലുലു മാളിലാണ് ട്രെയിലര്‍ ലോഞ്ച് നടന്നത്. തിരുവനന്തപുരം ബര്‍മ്മാ കോളനിയില്‍ നടക്കുന്ന കൊലപാതക പരമ്പരയും സീരിയല്‍ കില്ലറിനായുള്ള അന്വേഷണവുമാണ് സിനിമ.

സെവന്‍ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രചയിതാവുമാണ് അഖില്‍ പോള്‍. ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഋതികാ സേവ്യര്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറുടെ റോളില്‍ മംമ്താ മോഹന്‍ദാസ്. മലയാളത്തില്‍ ഫൊറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആദ്യ സിനിമയുമാണ് ഫോറന്‍സിക്.

പൊലീസിന് പിടികൊടുക്കാത്ത സീരിയല്‍ കില്ലറെക്കുറിച്ചുള്ള സൂചനകളാണ് ഫോറന്‍സിക് ട്രെയിലറില്‍. ശാസ്ത്രീയ രീതിയില്‍ ഉള്ള കുറ്റാന്വേഷണത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമെന്ന സൂചനയും ട്രെയിലറില്‍ കാണാം.രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അഞ്ജലി നായര്‍, സൈജു കുറുപ്പ്, ഗിജു ജോണ്‍, റേബ മോണിക്ക, ധനേഷ് ആനന്ദ്,റോണി ഡേവിഡ്, അനില്‍ മുരളി, ബാലാജി ശര്‍മ്മ, ദേവി അജിത്ത് എന്നിവരും ചിത്രത്തിലുണ്ട്

നെവിസ് സേവ്യറും സിജു മാത്യുവും ചേര്‍ന്ന് ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫോറന്‍സിക് നിര്‍മ്മിക്കുന്നു. രാഗം മുവീസിന്റെ ബാനറില്‍ രാജു മല്യത്തും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു. അഖില്‍ ജോര്‍ജ്ജ് ആണ് ക്യാമറ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ജേക്ക്സ് ബിജോയ് ആണ് മ്യൂസിക്. ദിലീപ് നാഥ് ആര്‍ട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് കോസ്റ്റിയൂംസ്, രാജശേഖര്‍ ആക്ഷന്‍.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT