Film News

ടൊവിനോ ഫോറന്‍സിക് ഉദ്യോഗസ്ഥന്‍, തയ്യാറെടുപ്പിനായി ഗവേഷണകേന്ദ്രത്തിലും ലാബിലും സന്ദര്‍ശനം 

THE CUE

അഖില്‍ പോള്‍,അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫോറന്‍സിക് ആണ് ടൊവിനോ തോമസ് നായകനാകുന്ന അടുത്ത സിനിമ. ചിത്രീകരണത്തിന് മുന്നോടിയായി കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ടൊവിനോ. ത്രില്ലര്‍ ഗണത്തിലുള്ള സിനിമയില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. ഫോറന്‍സിക്കിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ഫോറന്‍സിക്ക് ലാബും, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റൂട്ടിലെ ഫോറന്‍സിക്ക് റിസേര്‍ച്ച് സെന്ററും താരം സന്ദര്‍ശിച്ചു.

സെവന്‍ത് ഡേ എന്ന ത്രില്ലറിന്റെ തിരക്കഥകൃത്തായിരുന്ന അഖില്‍ പോള്‍ സുഹൃത്ത് അനസ് ഖാനൊപ്പം ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന സിനിമയുമാണ് ഫോറന്‍സിക്. മംമ്ത മോഹന്‍ദാസാണ് നായിക. ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ഫോറന്‍സിക്ക് സിജു മാത്യൂ നേവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡ്കഷന്‍സും , രാജു മല്ല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നണു നിര്‍മിക്കുന്നത്. ചിത്രം സെഞ്ചുറി തിയേറ്ററില്‍ എത്തിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എടക്കാട് ബറ്റാലിയന്‍ ആണ് ടൊവിനോ തോമസിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് എടക്കാട് ബറ്റാലിയന്‍. സ്വപ്‌നേഷ് നായര്‍ ആണ് സംവിധാനം. റുബീ ഫിലിംസും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT