Film News

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ ഒന്നിക്കുന്ന 'കാണെക്കാണെ'; ഒക്ടോബർ പകുതിയോടെ ലൊക്കേഷനിലേയ്ക്ക്

ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന 'കാണെക്കാണെ', ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി ആർ ഷംസുദ്ധീനാണ് നിർമ്മിക്കുന്നത്.

'ആസ് യു വാച്ച്' എന്ന ടാഗ്‌ലൈനോടുകൂടി റിലീസ് ചെയ്ത പോസ്റ്റർ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ആൽബി ആന്റണി ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങും വിർവ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം. വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവരാണ് സൗണ്ട് ഡിസൈൻ. കല - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - ശ്രേയ അരവിന്ദ് , മേക്കപ്പ് - ജയൻ പൂങ്കുന്നം.

സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന 'റോയ്', ടൊവിനോ തോമസ് നായകനായ 'കള' എന്നീ സിനിമകൾ അടുത്തിടെയാണ് ചിത്രീകരണത്തിലേക്ക് കടന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന കാണക്കാണെയും അടുത്ത മാസം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. നിലവിൽ സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെയാണ് സിനിമാ ഷൂട്ടിംഗുകൾ നടക്കുന്നത്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT