Film News

നാരദനോടൊപ്പമുള്ള യാത്ര കഴിഞ്ഞു; മുമ്പൊരിക്കലും ചെയ്യാത്ത കഥാപാത്രമെന്ന് ടോവിനോ തോമസ്

ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദൻ സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി ടോവിനോ തോമസ്. നാരദനോടൊപ്പമുള്ള തന്റെ യാത്ര കഴിഞ്ഞുവെന്നാണ് ടോവിനോ തോമസ് സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയയിൽ കുറിച്ചത്. സിനിമയിലെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. മുമ്പൊരിക്കലും ചെയ്യാത്ത പുതുമയുള്ള കഥാപാത്രമാണ് സിനിമയിൽ അവതരിപ്പിച്ചെതെന്നും താരം പറഞ്ഞു.

സന്തോഷ് ടി കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് 'നാരദന്‍'. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ സിനിമയിൽ നായികയുടെ റോളിലുമെത്തുന്നു.

2021ന് വിഷു റീലീസായി തിയറ്ററിലെത്തിക്കാനാണ് ആലോചനയെന്നറിയുന്നു. ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരന്‍ എഡിറ്റിംഗും ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗോകുല്‍ ദാസ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒപിഎം ഡ്രീം മില്‍ ആണ് ബാനര്‍. തീയറ്റർ റിലീസായാണ് ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT