Film News

അന്നേ കണ്ട സ്വപ്നം, അതേ അഭിനിവേശത്തോടെ 'കള', കരിയറിലെ നിര്‍ണായകചിത്രം പൂര്‍ത്തിയാക്കി ടൊവിനോ തോമസ്

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ രണ്ട് സിനിമകളിലൂടെ വേറിട്ട ശൈലി അനുഭവപ്പെടുത്തിയ സംവിധായകന്‍ രോഹിത് വി.എസ് സംവിധാനം ചെയ്ത 'കള' പൂര്‍ത്തിയായി. ടൊവിനോ തോമസിന്റെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നാവും 'കള' എന്നാണ് ചലച്ചിത്രമേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സിനിമയിലെ ആക്ഷന്‍ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു. സിനിമയെ ഒരു പോലെ സ്‌നേഹിക്കുന്ന ചങ്ങാതിമാരുടെ കഠിനമായ പ്രയത്‌നമായിരുന്നു കളയെന്ന് പാക്കപ്പിന് പിന്നാലെയുള്ള കുറിപ്പില്‍ ടൊവിനോ തോമസ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്‌നമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പമാണ് കള എന്ന സിനിമ. സിനിമ ചര്‍ച്ച ചെയ്യുകയും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കുകയും ചെയ്തിരുന്ന ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ പൂര്‍ത്തിയാക്കി. സിനിമയോടുള്ള അഭിനിവേശവും പരസ്പര വിശ്വാസവുമാണ് ഈ സ്വപ്‌നം സാധ്യമാക്കിയത്. ടൊവിനോ തോമസ് കള എന്ന സിനിമയെക്കുറിച്ച് ഇങ്ങനെ കുറിക്കുന്നു.

ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് കള. രോഹിത് സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളും ഫാന്റസി ഗണത്തിലുള്ളതായിരുന്നു. ശൈലി കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകളുമായിരുന്നു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ. രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ.

ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ടൊവിനോ തോമസും രോഹിതും സഹനിര്‍മ്മാതാക്കളും.

മിന്നല്‍ മുരളി ചിത്രീകരണം ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ടൊവിനോയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രധാന പ്രൊജക്ടും മിന്നല്‍ മുരളിയാണ്. ബേസില്‍ ജോസഫാണ് സംവിധാനം. രാകേഷ് മണ്ടോടി സംവിധാനം ചെയ്യുന്ന വരവ് ആണ് ടൊവിനോയുടെ ഒടുവില്‍ അനൗണ്‍സ് ചെയ്ത സിനിമ..

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT