Film News

ഇന്നും ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷം, ദുല്‍ഖറിനൊപ്പം ത്രില്ലര്‍ പ്രഖ്യാപിച്ച് റോഷന്‍ ആന്‍ഡ്രൂസ്

പൃഥ്വിരാജ് സുകുമാരന്റെയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കരിയറിലെ പ്രധാന സിനിമകളിലൊന്നാണ് മുംബൈ പൊലീസ്. സിനിമ റിലീസായി എഴാം വര്‍ഷത്തില്‍ നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിന് നന്ദിയറിയിച്ചുകൊണ്ട് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ത്രില്ലറിന്റെ രചന ബോബി സഞ്ജയ് കൂട്ടുകെട്ടാണ്.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുംബൈ പൊലീസിന്റെ ഏഴ് വര്‍ഷങ്ങള്‍, ദൈവമേ, ആളുകള്‍ ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. നന്ദി ബോബി, സഞ്ജയ്, പൃഥ്വി, ജയസൂര്യ, റഹ്മാന്‍, കുഞ്ചന്‍ ചേട്ടന്‍, അപര്‍ണ, ഹിമ, ദിവാകര്‍(ഛായാഗ്രാഹകന്‍), കലാസംവിധായകന്‍ സിറില്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍. നിര്‍മ്മാതാക്കളായ നിഷാദിനും നിവാസിനും നിയാസിനും വലിയ നന്ദി. അടുത്തത് ദുല്‍ഖറിനൊപ്പമുള്ള ത്രില്ലറാണ്. ബോബി സഞ്ജയ് ടീമാണ് തിരക്കഥ.

ഉണ്ണി ആര്‍ രചന നിര്‍വഹിച്ച് മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയ പ്രതി പൂവന്‍ കോഴിയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. നിവിന്‍ പോളി നായകനായും മോഹന്‍ലാല്‍ അതിഥിതാരമായും എത്തിയ കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രവും റോഷന്‍ ഒരുക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രമാണ് റോഷന്‍ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT