Film News

ശ്രീശാന്ത്, ഇര്‍ഫാന്‍, ഹര്‍ഭജന്‍ ; കോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍

THE CUE

തമിഴ് സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്യാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ബൗളര്‍മാരായ ഹര്‍ഭജന്‍ സിങ്ങ്, ഇര്‍ഫാന്‍ പഠാന്‍, മലയാളി താരം ശ്രീശാന്ത് എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിലായി തമിഴ് സിനിമകളില്‍ വേഷമിടുന്നുവെന്ന വാര്‍ത്ത അറിയിച്ചിരിക്കുന്നത്.

വിക്രം നായകനായെത്തുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ഇര്‍ഫാന്‍ അഭിനയരംഗത്തേക്കെത്തുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഇര്‍ഫാനെത്തുന്നുവെന്ന വിവരം സംവിധായകന്‍ തന്നെയായിരുന്നു പുറത്തറിയിച്ചത്. പ്രിയ ഭവാനി ശങ്കറായിരിക്കും ചിത്രത്തില്‍ വിക്രമിന്റെ നായികയായെത്തുന്നത്.

സന്താനം നായകനായെത്തുന്ന ഡിക്കിലൂന എന്ന ചിത്രത്തിലൂടെയാണ് ഹര്‍ഭജന്‍ സിങ്ങിന്റെ തമിഴ് സിനിമാ അരങ്ങേറ്റം. കാര്‍ത്തിക് യോഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കെജെആര്‍ സ്റ്റുഡിയോ, സോള്‍ജിയേഴ്സ് ഫാക്ടറി, സന്താനം എന്നിവരോട് നന്ദി പറഞ്ഞുകൊണ്ട് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. .

മലയാളി താരം ശ്രീശാന്ത് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത് വില്ലനായിട്ടാണ്. ഹൊറര്‍ പശ്ചാത്തലത്തിലൊരുക്കുന്ന കോമഡി ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത് ഹന്‍സികയാണ്. യോഗി ബാബുവിനെ നായകനാക്കി ധര്‍മ്മ പ്രഭു എന്ന സിനിമ നിര്‍മ്മിച്ച പി.രംഗനാഥനാണ് ശ്രീ വാരി പിക്ചേഴ്സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് .അംബിളി ,ആ, ജംബുലിംഗം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഹരി - ഹരീഷ് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT