Film News

ലോകത്തുള്ളത് രണ്ടുതരം മനുഷ്യർ, നിങ്ങളും, നിങ്ങൾക്കുള്ളിലെ നികൃഷ്ടജീവിയും; ദുൽഖറിന്റെ ആദ്യ വെബ് സീരീസ് നെറ്ഫ്ലിക്സിലൂടെ

ദുൽഖർ സൽമാന്റെ ആദ്യ വെബ് സീരീസ് 'ഗൺസ് ആൻഡ് ഗുലാബ്‌സ്' നെറ്ഫ്ലിക്സിലൂടെ പുറത്തിറങ്ങുന്നു. രാജ്‌കുമാർ റാവുവിനും ആദർശ് ഗൗരവിനുമൊപ്പം ദുൽഖർ എത്തുന്ന സീരീസ് കോമഡി ക്രൈം ത്രില്ലെർ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. എഴുത്തുകാരും സംവിധായകരുമായ രാജ് നിഡിമോരു, കൃഷ്ണ ഡി.കെ. എന്നിവർ ചേർന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

90 കൾ പശ്ചാത്തലമാക്കി ഒരുക്കുന്ന സീരിസിൽ, തുടർച്ചയായി നടക്കുന്ന കുറ്റകൃത്യങ്ങളെയും, അതിന്റെ ഇരുവശങ്ങളിലായി സഞ്ചരിക്കുന്ന മുഖ്യ കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഒരു ക്രെയിസി സീരീസ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ടീസർ സീരിസിനെ പരിചയപ്പെടുത്തുന്നത്. നെറ്ഫ്ലിക്സുമായി ചേർന്ന് ഡി 2 ആർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

ഗുൽഷൻ ദേവയ്യ, സതീഷ് കൗശിക്, വിപിൻ ശർമ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ് ആൻഡ് ഡി കെ യോടൊപ്പം, സുമൻ കുൻമാർ കൂടെ ചേർന്നാണ്‌ സിനിമയുടെ കഥയൊരുക്കുന്നത്.

കാരവാനും, ദ സോയ ഫാക്ടർക്ക്കും ശേഷം ദുൽഖർ നായകനായി എത്തുന്ന ഹിന്ദി ചിത്രം ചുപ്: ദി റിവെഞ്ജ് ഓഫ് ആൻ ആർട്ടിസ്റ് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങൾ സിനിമയ്ക്കു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആദ്യ വെബ് സീരീസ് കൂടിയായ ഗൺസ് ആൻഡ് ഗുലാബ്‌സിന്റെ ടീസർ പുറത്തിറങ്ങുന്നത്.

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

യുഎഇ ദേശീയ ദിനം: രക്തദാനക്യാംപ് നടത്തി ബിഡികെ യുഎഇ

‘ഷൂട്ടിങിന് വിളിച്ച് ഇവന്മാര് സമയം തീർത്താൽ വിടത്തുമില്ല’; ഫുൾ ഫൺ വൈബിൽ നിവിൻ, 'സർവ്വം മായ' മേക്കിങ് വീഡിയോ

SCROLL FOR NEXT