റോയ്, അരികില്‍ ഒരാള്‍, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ദി തേര്‍ഡ് മര്‍ഡറിന്റെ ട്രെയിലര്‍ പുറത്ത്. സൈജുകുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലെത്തും. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വര്‍ണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍: വി. സാജന്‍, കഥ: എം. എസ്. ഫൈസല്‍ ഖാന്‍,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനര്‍: ഷിജു തമീന്‍സ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്:അരുണ്‍ വി. എസ്., മനാഫ് വള്ളക്കടവ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: എം. ആര്‍. വിബിന്‍, ഷമീര്‍ എസ്.
പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: ജിന്‍സ് ഭാസ്‌കര്‍,പ്രൊഡക്ഷന്‍ ഡിസൈന്‍: എം. ബാവ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍: എ. ബി. ജുബിന്‍, സൗണ്ട് മിക്‌സിങ് : വിനോദ് പി ശിവറാം, കോസ്റ്റിയൂംസ്: അക്ഷയ പ്രേംനാഥ്, ഡി.ഐ. പ്രൊഡ്യൂസര്‍: രമേഷ് സി.പി., വി.എഫ്.എക്‌സ്: ഐ. വി. എഫ്.എക്‌സ്, കൊച്ചി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്:പ്രവീണ്‍ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, സ്റ്റില്‍സ് : ഷാലു പേയാട്, പബ്ലിസിറ്റി: ഫണല്‍മീഡിയ, ദുബായ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.