Film News

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

സൈജു കുറുപ്പ്-സുനില്‍ ഇബ്രാഹിം ചിത്രം ദി തേര്‍ഡ് മര്‍ഡര്‍ ഒക്ടോബര്‍ 2 വെള്ളിയാഴ്ച തിയറ്ററുകളില്‍. ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സെലിബ്രിറ്റി പ്രീമിയര്‍ ഷോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു.

റോയ്, അരികില്‍ ഒരാള്‍, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ദി തേര്‍ഡ് മര്‍ഡര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളമാണ് നിര്‍മ്മാണം.

ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേര്‍ഡ് മര്‍ഡറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സ്വര്‍ണാലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍: വി. സാജന്‍, കഥ: എം. എസ്. ഫൈസല്‍ ഖാന്‍,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനര്‍: ഷിജു തമീന്‍സ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്:അരുണ്‍ വി. എസ്., മനാഫ് വള്ളക്കടവ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്:

എം. ആര്‍. വിബിന്‍, ഷമീര്‍ എസ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: ജിന്‍സ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: എം.ബാവ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍ സൗണ്ട് ഡിസൈന്‍: എ. ബി. ജുബിന്‍, സൗണ്ട് മിക്‌സിങ്: വിനോദ് പി ശിവറാം, കോസ്റ്റിയൂംസ്: അക്ഷയ പ്രേംനാഥ്, ഡി.ഐ. പ്രൊഡ്യൂസര്‍: രമേഷ് സി.പി., വി.എഫ്.എക്‌സ്: ഐ.വി. എഫ്.എക്‌സ്, കൊച്ചി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്:പ്രവീണ്‍ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, സ്റ്റില്‍സ്: ഷാലു പേയാട്, പബ്ലിസിറ്റി: ഫണല്‍മീഡിയ, ദുബായ്, പിആര്‍ഓ: പ്രതീഷ് ശേഖര്‍.

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

അവറാച്ചനും കുടുംബവും പ്രേക്ഷകരിലേക്ക്: ബിജു മേനോന്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

SCROLL FOR NEXT