Film News

ഷേണോയ്‌സ് തുറക്കുന്നു, മമ്മൂട്ടിക്കും 'ദ പ്രീസ്റ്റി'നുമൊപ്പം

നാല് വര്‍ഷത്തിന് ശേഷം എറണാകുളത്തെ പ്രമുഖ തിയറ്ററായ ഷേണോയ്‌സ് തുറക്കുന്നു. ഫെബ്രുവരി നാലിന് മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് പുതുക്കിയ തിയറ്ററില്‍ റിലീസ് ചെയ്യും. നവീകരിച്ച തിയറ്ററിലെ ഉദ്ഘാടന ചിത്രവുമാണ് മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ്.

മമ്മൂട്ടിയുടെ പുതുവര്‍ഷത്തിലെ ആദ്യ റിലീസ് കൂടിയാണ് ദ പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരോ, കഥാപാത്രം ആരെന്നതോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഞ്ചാം പാതിര, ഫോറന്‍സിക് എന്നീ സിനിമകള്‍ക്ക് ശേഷം മലയാളം വീണ്ടും ത്രില്ലറുകളുടെ സീസണിലേക്ക് കടക്കുകയാണ് ദ പ്രീസ്റ്റിലൂടെ.

'കഥ എഴുതിയതുമുതല്‍ പ്രധാന കഥാപാത്രമായി മമ്മൂക്ക തന്നെയായിരുന്നു എന്റെ മനസ്സില്‍. മഞ്ജു ചേച്ചിയുടെ കാര്യവും അങ്ങനെ തന്നെ. കഥയുമായി ഞാന്‍ ആദ്യം സമീപിച്ചത് പ്രൊഡ്യൂസര്‍ ആന്റോ ജോസഫിനെയായിരുന്നു. കഥ എന്റേതാണെങ്കിലും ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് സാറാണ് ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്. ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് നിര്‍മ്മാതക്കള്‍ അവരില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഏറ്റവും വലുത്. ഇവര്‍ രണ്ടുപേരും നല്‍കുന്ന പിന്തുണയില്ലെങ്കില്‍ ദ പ്രീസ്റ്റ് ഇങ്ങനെയാവില്ലായിരുന്നു'. സംവിധായകൻ ജോഫിന്‍ ടി ചാക്കോ പറയുന്നു.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം മേനോനും ദീപു പ്രദീപുമാണ് തിരക്കഥ. രാഹുല്‍ രാജ് സംഗീത സംവിധാനം. മമ്മൂട്ടിയും മഞ്ജു വാര്യരും കഴിഞ്ഞാന്‍ വളരെ പ്രാധാന്യമുളള മറ്റു രണ്ടു കഥാപാത്രങ്ങള്‍ നിഖില വിമലിന്റേതും ബേബി മോണിക്കയുടേതുമാണ്. ആദ്യ രംഗം മുതല്‍ മൂഴുനീളകഥാപാത്രങ്ങളായി ഇവര്‍ രണ്ടുപേരും ചിത്രത്തിലുണ്ട്. മധുപാല്‍, ജഗദീഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT