Film News

ദി പ്രീസ്റ്റ് സിനിമയിൽ എഫെക്റ്റുകൾ ഡബ് ചെയ്യുന്ന ബേബി മോണിക്ക; വീഡിയോ

മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിൽ മികവുറ്റ പ്രകടനമായിരുന്നു ബേബി മോണിക്ക കാഴ്ചവെച്ചിരുന്നത്. തമിഴ് സൂപ്പർ ഹിറ്റ് ചിത്രമായ കൈദിയിലിലൂടെയാണ് ബേബി മോണിക്ക ശ്രദ്ധേയയായത്. ദി പ്രീസ്റ്റിലെ ബേബി മോണിക്കയുടെ പ്രകടനത്തിന് പ്രേക്ഷകർ അഭിനന്ദനങ്ങളും കയ്യടിയും നൽകിയിരുന്നു. സിനിമയിൽ ബേബി മോണിക്കയുടെ ഡബ്ബിങിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജോഫിൻ ടി ചാക്കോ. ബേബി മോണിക്ക തമിഴിൽ നിന്നായതുകൊണ്ട് മോണിക്കയുടെ ഡയലോഗുകൾ നിലീന അനീഷ് എന്ന ഓഡിഷനിലൂടെ കണ്ടെത്തിയ കുട്ടിയെ വെച്ചാണ് ചെയ്യ്തത് , എന്നാൽ ചിത്രത്തിൽ മോണിക്കയുടെ എഫെക്റ്റുകൾ മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത്, എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ടു സംവിധായകൻ ജോഫിൻ ടി ചാക്കോ കുറിച്ചിരിക്കുന്നത്.

പ്രേതം ശരീരത്തിൽ കയറുമ്പോൾ ഉണ്ടാക്കുന്ന ഇഫക്ടുകളാണ് ബേബി മോണിക്ക സ്വന്തം ശബ്ദത്തിലൂടെ നൽകിയിരിക്കുന്നത്. സിനിമയിൽ അമേയ എന്ന കഥാപാത്രത്തെയാണ് ബേബി മോണിക്ക അവതരിപ്പിച്ചത്. സാധാരണയുള്ള ബാലതാരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ അഭിനയമാണ് ബേബി മോണിക്ക സിനിമയിൽ അവതരിപ്പിച്ചതെന്ന് ഋഷിരാജ് സിംഗ് ഐപിഎസ് അഭിപ്രായപ്പെട്ടിരുന്നു. ഈ സിനിമയുടെ കഥ തന്നെ മുന്നോട്ടു പോകുന്നത് ഈ കുട്ടിയുടെ അസ്വസ്ഥതകളിൽ നിന്നുമാണ്. അനാഥാലയത്തിൽ താമസിക്കുന്ന അമേയ എന്ന കുട്ടിയുടെ പ്രശ്നങ്ങളിൽ നിന്നുമാണ് സിനിമ പുരോഗമിക്കുന്നത്.

ജോഫിന്‍ ചാക്കോയാണ് സ്ക്രിപ്റ്റും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ് .നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, രമേഷ് പിഷാരടി, ജഗദീഷ്, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT