Film News

പ്രീസ്റ്റ് മമ്മൂട്ടിയുടെ കൈകളിൽ ഭദ്രം; ഗംഭീര സ്ക്രീൻ പ്രസൻസ്; സിനിമയെക്കുറിച്ച് പ്രേക്ഷകർ

മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ആദ്യ പകുതിയ്ക്കു ശേഷം തന്നെ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു തുടങ്ങിയിരുന്നു. സിനിമ മികച്ച തീയറ്റർ എക്സീപീരിയൻസ് ആണെന്നും മമ്മൂട്ടിയുടെ കൈകളിൽ സിനിമ ഭദ്രമായിരുന്നുവെന്നും ആരാധകർ അഭിപ്രായപ്പെട്ടു. മികച്ച മേക്കിംഗ് കൊണ്ട് ഗംഭീര തിയേറ്റർ അനുഭവം സമ്മാനിച്ച നവാഗത സംവിധായകൻ ജോഫിൻ ടി ചാക്കോയ്ക്ക് ബിഗ് സല്യൂട്ട് നല്കിയിരിക്കയാണ് സിനിമ പ്രേമികൾ.

സിനിമയിൽ ബേബി മോണിക്കയുടെയുടെ അഭിനയത്തെക്കുറിച്ചും മികച്ച അഭിപ്രായങ്ങൾ വരുന്നുണ്ട്. കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ തീയറ്റർ വ്യവസായത്തിന് ഉണർവ് പകരുന്ന സിനിമയായിരിക്കും പ്രീസ്റ്റ് എന്നാണ് ആരാധകർ ഒരുപോലെ പറയുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയായിരുന്നു തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനം അനുവദിച്ചിരുന്നത്. അതിനാല്‍ ഫെബ്രുവരി 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു. ഫിലിം ചേംബറും സർക്കാരുമായുള്ള നിരന്തര ചർച്ചകൾക്ക് ഒടുവിലാണ് സെക്കൻഡ് ഷോയ്ക്കു അനുമതി ലഭിച്ചത് .

മമ്മൂട്ടിയും മഞ്ജുവാരിയരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ദി പ്രീസ്റ് . കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ കൊവിഡിനിടെ പൂര്‍ത്തിയായ രണ്ടാമത്തെ ചിത്രവുമാണ് ദ പ്രീസ്റ്റ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT