Film News

മമ്മൂട്ടിക്കൊപ്പം സായാഹ്നം പങ്കിടാന്‍ കുട്ടികള്‍ക്ക് അവസരം; പാട്ട് മത്സരവുമായി ദി പ്രീസ്റ്റ് ടീം

മമ്മൂട്ടിക്കൊപ്പം ഒരു സായാഹ്നം പങ്കിടാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി ദി പ്രീസ്റ്റ് ടീം. കോണ്ടസ്റ്റില്‍ തിരഞ്ഞെടുക്കുന്ന 10 കുട്ടികള്‍ക്കാണ് മമ്മൂട്ടിക്കൊപ്പം ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ലഭിക്കുക.ദി പ്രീസ്റ്റ് പാട്ട് മത്സരം എന്നാണ് കോണ്ടെസ്റ്റിന്റെ പേര്. കോണ്ടസ്റ്റിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ദി പ്രീസ്റ്റിന്റെ സംഗീത സംവിധായകനായ രാഹുല്‍ രാജ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

രാഹുൽ രാജിന്റെ ഫേസ്ബുക് പോസ്റ്റ്

മമ്മുക്കക്കൊപ്പം ഒരു സായാഹ്നം ..!!

ദി പ്രീസ്റ്റ് പാട്ട് മത്സരം ..!!

കോണ്ടസ്റ്റിൽ പങ്കെടുക്കാനായി, ദ പ്രീസ്റ്റ് എന്ന ചിത്രത്തിലെ 'നസ്രത്തിൽ...' എന്ന ഗാനത്തിലെ ബേബി നിയ ചാർളി പാടിയ പല്ലവി പാടി, അതിന്റെ വീഡിയോ നിങ്ങളുടെ ഇൻസ്റ്റഗ്രാമിലോ പാരന്റസിന്റെ ഫെയ്ബുക്കിലോ #chillchildrenwithmammookka എന്ന ഹാഷ്ടാഗോടു കൂടി വീഡിയോ ഷെയർ ചെയ്യാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും മമ്മുക്കയോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അവസരം ലഭിക്കുന്നു. വീഡിയോ അപ്‌ലോഡ് ചെയ്യേണ്ട അവസാന ദിവസം മാർച്ച് 10 ..!!

ബേബി നിയ ചാര്‍ളി, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്നാണ്. നസ്രേത്തില്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് . ദി പ്രീസ്റ്റിലെ ആദ്യ ഗാനമായിരുന്നു നസ്രേത്തില്‍. രാഹുല്‍ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത് . രാഹുല്‍ മമ്മൂട്ടിക്കായി സംഗീതം ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് ദി പ്രീസ്റ്റ്. മുന്‍പ് ഫയര്‍മാന്‍, കസബ, വൈറ്റ് എന്നീ ചിത്രങ്ങള്‍ക്കായാണ് രാഹുല്‍ സംഗീതം ഒരുക്കിയത്. ബി കെ ഹരിനാരായണന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്.

ഫെബ്രുവരി നാലാം തീയതിയാണ് ദി പ്രിസ്റ്റ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെക്കന്റ് ഷോ തുടങ്ങുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളും മാറ്റി വെക്കുകയായിരുന്നു. ഫിയോക്ക്, ഫിലിം ചേമ്പര്‍ എന്നീ സിനിമ അസോസിയേഷനുകള്‍ മുഖ്യമന്ത്രിക്ക് സിനിമ മേഖലയിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിട്ടുണ്ട്. സെക്കന്റ് ഷോ ആരംഭിക്കുകയാണെങ്കില്‍ മാത്രമെ പ്രീസ്റ്റ് റിലീസ് ചെയ്യു എന്ന് നേരത്തെ തീരുമാനിച്ചതാണ്.

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും ബി ഉണ്ണികൃഷ്ണൻ ഫിലിം കമ്പനിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT