Film News

വെറും സീരിയല്‍ കില്ലറല്ല റിഡ്‌ലര്‍ ; ബാറ്റ്മാന്‍ വില്ലനെക്കുറിച്ച് സംവിധായകന്‍

2022ല്‍ സിനിമാസ്വാദകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബാറ്റ്മാന്‍. ആദ്യ ടീസറിലെ പ്രതികാരം ചെയ്യാനിറങ്ങിയ ബാറ്റ്മാന്‍ തന്നെ ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നതായിരിക്കും എന്നുറപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ റിഡ്‌ലര്‍ വെറുമൊരു സീരിയല്‍ കില്ലര്‍ മാത്രമായിരിക്കില്ലെന്നും സംവിധായകന്‍ പറയുന്നു.

റിഡ്‌ലര്‍ വെറും സീരിയല്‍ കില്ലര്‍ മാത്രമല്ല, അയാള്‍ക്ക് ഉറപ്പായും ഒരു രാഷ്ട്രീയ അജണ്ടയുണ്ട്. ഒരു തീവ്രവാദ സ്വഭാവമുണ്ട്. അയാള്‍ സിറ്റിയെ പഴിക്കുകയാണ്. ഈ കുറ്റകൃത്യങ്ങള്‍ കൊണ്ട് സിറ്റിയിലെ നിയമാനുസൃതമായ സ്തംഭങ്ങളെയാണ് അയാള്‍ ആക്രമിക്കുന്നത്. നിഗൂഢത തെളിയിക്കാന്‍ ബാറ്റ്മാനെ നിര്‍ബന്ധിതമാക്കുന്നത് സിറ്റിയുടെ തന്നെ ചരിത്രം വെളിപ്പെടുത്താനാണ്. എന്തുകൊണ്ടാണ് അതിത്ര അഴിമതി നിറഞ്ഞതായി തീര്‍ന്നതെന്ന് അറിയിക്കാന്‍. അത് ഒരു ഘട്ടത്തില്‍ വളരെ വ്യക്തിപരമാവുകയും ചെയ്യും.
മാറ്റ് റീവ്‌സ്.

മൈന്‍ഡ് ഹണ്ടറില്‍ നിന്നും സോഡിയാക് കില്ലറില്‍ നിന്നും റിഡ്‌ലര്‍ എന്ന കഥാപാത്രം ഇന്‍സ്പയറായിട്ടുണ്ടെന്നും മാറ്റ് റീവ്‌സ് 'ടോട്ടല്‍ ഫിലി'മിനോട് പറഞ്ഞു. പോള്‍ ഡാനോയാണ് ചിത്രത്തില്‍ റിഡ്‌ലറായെത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും ചിത്രത്തിലെ ഒരു സീനും കഴിഞ്ഞ ദിവസങ്ങളിലായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

ഇതുവരെ കണ്ട് ശീലിച്ച, ' നോ കില്ലിങ്' റൂള്‍ ഇല്ലാത്ത ബാറ്റ്മാനായിരിക്കും മാറ്റ് റീവ്‌സിന്റെ ബ്രൂസ് വെയ്ന്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്രിസ്റ്റ്യന്‍ ബെയിലിനും ബെന്‍ ആഫ്‌ളേക്കിനും ശേഷം റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്ലാനറ്റ് ഓഫ് ദ ഏപ്‌സ് സീരീസ് ഒരുക്കിയ മാറ്റ് റീവ്‌സാണ്. മാര്‍ച്ച് നാലിനാണ് റിലീസ് .

തൃശൂരില്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ കാര്യം മനസിലായിക്കാണും; കന്യാസ്ത്രീകളുട അറസ്റ്റില്‍ ഫാ. അജി പുതിയപറമ്പില്‍ | WATCH

ഹ്യൂമര്‍ ചെയ്യുന്ന നടിമാര്‍ ഇപ്പോള്‍ കുറവാണ്, പക്ഷെ ഗ്രേസ് ആന്‍റണി എന്നെ ഞെട്ടിച്ചു: സംവിധായകന്‍ റാം

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

SCROLL FOR NEXT